ലോകത്തിലെ മറ്റേതു ഭാഷയേക്കാളും മലയാളഭാഷയെ സ്നേഹിക്കുന്ന ഒരു തനിമലയാളി. പൊങ്ങച്ചങ്ങളുടേയും പുറംപൂച്ചുകളുടേയും ആള്‍ക്കൂട്ടങ്ങളില്‍ തനിയെ നില്‍ക്കാനിഷ്ടപ്പെടുന്ന അപരിഷ്കൃത. സ്വദേശം: എറണാകുളം ജില്ലയിലുള്ള പുത്തന്‍വേലിക്കര എന്ന ഗ്രാമം. അബുദാബിയിലും ഇടയ്ക്കിടെ നാട്ടിലുമായി ഇപ്പോഴത്തെ ജീവിതം.......
സ്വതന്ത്രമായ ഒരു വേദി കിട്ടിയ ആഹ്ലാദത്തിൽ, മനസ്സിൽ തോന്നുന്നതെന്തൊക്കെയോ എന്റേതായ ശൈലിയിൽ, ഭാഷയിൽ, ഇവിടെ കുറിച്ചിടുന്നുവെന്ന് മാത്രം. അക്ഷരങ്ങളോടുള്ള സ്നേഹം മാത്രമാണ്, അക്ഷരമഹാസാഗരത്തിലെ ഒരു “ബിന്ദു” പോലുമാവാൻ യോഗ്യതയില്ലാത്ത ഈ കുറിപ്പുകളുടെ പുറകിലുള്ള പ്രേരണ. ഈ സാഹസത്തിലെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കാനും, തിരുത്താനും, അറിവില്ലായ്മയായി കരുതി ക്ഷമിക്കാനും സന്മനസ്സു കാണിക്കുമല്ലോ...