
കേരളപ്പിറവി ദിനമായ നവംബർ ഒന്ന്, കഴിഞ്ഞ ആറുവർഷങ്ങളായി എന്നെ സംബന്ധിച്ചിടത്തോളം അഭിശപ്തമായ ഒരു ദിവസത്തിന്റെ ഓർമ്മകളിൽ സ്വയമറിയാതെ മുഴുകിപ്പോവുന്ന ഇരുണ്ട ദിനമാണ്. ഓർമ്മകൾ മാത്രം ബാക്കിയാക്കി അച്ഛൻ യാത്രയായ ദിവസം...
പതിവുപോലെ അമ്മ ഉണക്കലരിച്ചോറിന്റെ ഉരുളകൾ കാക്കകൾക്ക് സമർപ്പിച്ചിട്ടുണ്ടാവും..അച്ഛന്റെ സ്മാരകത്തിലെ കൽവിളക്കിൽ കൊളുത്തിയ തിരി ഇപ്പോൾ കരിന്തിരി കത്തുകയായിരിക്കാം..ഒരുപക്ഷേ കാക്ക കൊത്തിവലിച്ച് കോണ്ടുപോയിരിക്കാം...അകലെയിരുന്ന് മനസ്സുകൊണ്ട് ഒരു തിരി കൊളുത്തുമ്പോൾ ഓർക്കുന്നു, തികച്ചും ആകസ്മികമായി അശാന്തിയുടെ കരിനിഴൽ വീഴ്ത്തി കടന്നുവന്ന ആ ദിവസങ്ങളെയും, ആ നാൾവഴികളിലൂടെ അതിവേഗം അച്ഛൻ നടന്നുമറഞ്ഞതും..
ഒരു ചെറിയ ജലദോഷം വന്നാൽപോലും എന്തോ മഹാവ്യാധി പിടിപെട്ട മട്ടിൽ അവശത ഭാവിക്കുകയും ഡോക്ടറെ കാണാൻ തിടുക്കപ്പെടുകയും ചെയ്യുന്ന അച്ഛനെ വിധി കീഴ്പ്പെടുത്താനെത്തിയത് ഗുരുതരമായ ശ്വാസകോശരോഗത്തിന്റെ രൂപത്തിലായിരുന്നു. അതിസമർത്ഥനായ ഒരു കള്ളനേപ്പോലെ, പതിഞ്ഞകാൽവെപ്പുകളോടെ കയറിക്കൂടിയ രോഗം അതിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുമ്പോഴേയ്ക്കും വളരെ വൈകിയിരുന്നു. “ഈയിടെയായി കയറ്റം കയറുമ്പോൾ ചെറിയൊരു കിതപ്പ്” എന്ന് അച്ഛൻ പറഞ്ഞപ്പോഴും അതച്ഛന്റെ പതിവ് ആശങ്കയായി മാത്രമേ തോന്നിയിരുന്നുള്ളൂ. “കയറ്റം കയറുമ്പോൾ കിതപ്പ് എനിയ്ക്കുപോലുമുണ്ടല്ലോ” എന്നാണ് ഞാൻ അച്ഛനോട് പറഞ്ഞത്. എങ്കിലും അച്ഛന്റെ മന:സ്സമാധാനത്തിനുവേണ്ടി മാത്രം,തികഞ്ഞ ലാഘവത്വത്തോടെ ആസ്പത്രിയിലേക്ക് നടത്തിയ ആ യാത്ര ഞങ്ങളെ നയിച്ചത് ഭീകരമായ ആ യാഥാർത്ഥ്യത്തിലേക്കാണ്. പകുതിമുക്കാലും കേടുപാടു വന്നുകഴിഞ്ഞ ശ്വാസകോശവുമായാണ് അച്ഛൻ ജീവിക്കുന്നതെന്ന യാഥാർത്ഥ്യം!! “ഒന്നുമില്ല, ചെറിയൊരു പ്രശ്നമേയുള്ളൂ, മരുന്ന് കഴിച്ചാൽ മതി” എന്ന്, കാഴ്ചയിൽ പൂർണ്ണ ആരോഗ്യവനായിരുന്ന അച്ഛനോട് പറയുമ്പോൾ, സത്യത്തെ ഉൾക്കൊള്ളാൻ തയ്യാറല്ലാതിരുന്ന ഞങ്ങൾ അവർക്ക് തെറ്റു പറ്റിയതാവാമെന്ന് ആശ്വസിച്ചു. മറ്റു ഡോക്ടർമാരുടെ അഭിപ്രായങ്ങൾ തേടിയും, മരുന്നുകൾ മാറി മാറി പരീക്ഷിച്ചും, അസുഖം ഏറിയും കുറഞ്ഞും,അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചും, എങ്ങിനെയൊക്കെയോ കുറേ നാളുകൾ കടന്നുപോയി. ശ്വാസതടസ്സവും ക്ഷീണവും കൂടിവരുമ്പോഴും അസുഖത്തെ പറ്റി അച്ഛൻ അത്രയൊന്നും ആശങ്കാകുലനായിരുന്നില്ല എന്ന വൈപരീത്യം ദൈവം അച്ഛനു നൽകിയ അനുഗ്രഹമാവാം..
ഇതിടയിൽ പരിശോധനകൾ അച്ഛന് ഏറ്റവുമധികം വിശ്വാസമുണ്ടായിരുന്ന മെഡിക്കൽ ട്രസ്റ്റിലേക്ക് മാറ്റിയിരുന്നു. രോഗത്തേക്കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിച്ചതും, അവസാനത്തേത് എന്നറിയാതെ അച്ഛൻ അവസാന ഒൻപത് നാളുകൾ കഴിച്ചുകൂട്ടിയതും അവിടെത്തന്നെ. ഓക്സിജൻ ട്യൂബിന്റെ സഹായത്താൽ മാത്രം ആശ്വാസം കിട്ടിയിരുന്ന ആ നാളുകളിൽ പോലും അച്ഛന് തികഞ്ഞ ശുഭാപ്തിവിശ്വാസമായിരുന്നു. അധികം സംസാരിക്കാൻ പാടില്ലെന്ന് ഡോക്ടർ വിലക്കിയിട്ടും, സംസാരപ്രിയനായിരുന്ന അച്ഛൻ വീട്ടിലെ കാര്യങ്ങളെകുറിച്ചും മറ്റും വാചാലനായി, വീട്ടിൽ പോകാൻ തിടുക്കം കൂട്ടി. “വീട്ടിലെത്തിയാൽ തന്നെ പകുതി ആശ്വാസമായി” എന്നാണ് പറഞ്ഞിരുന്നത്. ഗൾഫിൽ പുതിയ ജോലി കിട്ടിയ അനിയനോടും, ലീവിൽ വന്ന് രണ്ടാഴ്ച മുൻപ് മടങ്ങിപ്പോയ പ്രസാദിനോടും, അച്ചന് അത്ര കുഴപ്പമൊന്നും ഇല്ലെന്നും ഉടനെ ഡിസ്ചാർജ് ആവുമെന്നും പറയാനേല്‍പ്പിച്ചു. മുടങ്ങാതെ ലോട്ടറിടിക്കറ്റുകൾ വാങ്ങുന്ന ശീലമുണ്ടായിരുന്ന അച്ഛൻ എന്നേക്കൊണ്ട് “ദീപാവലി ബമ്പർ” വാങ്ങിപ്പിക്കാനും, ദീപാവലിദിനത്തിൽ മധുരം വാങ്ങിപ്പിക്കാനും മറന്നില്ല.ആ ശുഭാപ്തിവിശ്വാസം ഒരുപക്ഷേ അത്ഭുതങ്ങൾ പ്രവർത്തിപ്പിച്ചേക്കുമെന്ന് പ്രതീക്ഷിക്കാൻ ഞാൻ ശ്രമിച്ചു. അച്ഛനും അമ്മയും ഞാനും മാത്രമുള്ള ആ മുറിയുടെ ചുവരുകൾക്കുള്ളിൽ അവരുടെ മുൻപിൽ കരയാതിരിക്കാനും സന്തോഷം നടിക്കാനും ഏറെ പാടുപെട്ടു. ഇടയ്ക്കിടെ സന്ദർശനത്തിനെത്താറുള്ള അമ്മാവൻ മാത്രമായിരുന്നു ഒരു ആശ്വാസം.
അന്ന് രാത്രി പതിവിലും നന്നായി ഊണു കഴിച്ച്, “ഓ, നാളെ നവംബർ ഒന്നാണല്ലോ” എന്ന് പറഞ്ഞ് ഉറങ്ങാൻ കിടന്ന അച്ഛൻ അപ്രതീക്ഷിതമായി രോഗനില വഷളായി ഐ.സീ.യു വിലേക്ക് മാറ്റപ്പെടേണ്ട സ്ഥിതിയിലായി. അങ്ങോട്ട് കൊണ്ടുപോകുമ്പോഴും സ്‌ട്രെച്ചറിൽ കിടന്ന് പറഞ്ഞത് “ഐസീയൂവിലേക്കാണല്ലേ? നന്നായി. അവിടെയാവുമ്പോൾ കൂടുതൽ എക്വിപ്‌മെന്റ്സ് ഉണ്ടാവുമല്ലോ” എന്നാണ്. നിമിഷങ്ങൾ എണ്ണപ്പെട്ടുകൊണ്ടിരിക്കുന്ന ജീവനെ പിടിച്ചുനിർത്താൻ വെന്റിലേറ്റർ ഘടിപ്പിക്കാനായി, അനസ്തീഷ്യ കൊടുക്കുന്നതിന് തൊട്ടുമുൻപുള്ള നിമിഷങ്ങളിൽ മാത്രമാണ് അച്ചന്റെ മുഖത്ത് വല്ലാത്തൊരു പരിഭ്രമം കണ്ടത്. അടുത്തുചെന്ന എന്നോട് പറഞ്ഞു, “ഓക്സിജൻ കിട്ടുന്നില്ലല്ലോ, അച്ഛന് പേടിയാവുന്നു”. ചോര പോലെ ചുവന്ന കണ്ണുകളിൽ നിന്ന് ദയനീയമായ നോട്ടം ഏറ്റുവാങ്ങി അച്ഛനെ ആശ്വസിപ്പിക്കാൻ ഞാൻ വൃഥാ ശ്രമിച്ചു. അച്ഛന്റെ വാക്കുകൾ പിന്നെ അവ്യക്തമായി, ഇല്ലാതായി. . വെന്റിലേറ്റർ ഘടിപ്പിക്കപ്പെട്ട്, അനേകം ട്യൂബുകളുടെ സഹായത്തോടെ പിന്നെ ഞാൻ അവിടെ കണ്ടത് അപരിചിതനായ മറ്റാരെയോ ആണെന്നുതോന്നി.
ഒരു സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നതുപോലെ പകച്ചിരിക്കുന്ന അമ്മയുമായി ഐസീയുവിന് പുറത്തുള്ള ഇരുണ്ട വരാന്തയിൽ ഏറെനേരം ഞാൻ തളർന്നിരുന്നു. അത് സംഭവിക്കാൻ പോവുകയാണ്..ഞങ്ങളുടെ വീട് ഒരു മരണവീടാകാൻ പോകുന്നു..കുട്ടിക്കാലം മുതൽ കണ്ടിട്ടുള്ള പല മരണരംഗങ്ങൾ എന്റെ മനസ്സിലുടെ കടന്നുപോയി..വെള്ളപുതച്ച ശരീരം, കത്തിച്ച നിലവിളക്ക്, തേങ്ങാമുറികളിൽ എരിയുന്ന തിരികളുടെ ഗന്ധം, കുഴി വെട്ടുന്ന ശബ്ദം, പിന്നെ കുഴിയുടെ ആഴങ്ങളിൽ അപ്രത്യക്ഷമാവുന്ന ശരീരം..ഇതാ ഇനി അച്ഛന്റെ ഊഴം...
എത്ര നേരം ആ ഇരുപ്പ് ഇരുന്നെന്നറിയില്ല. എന്തെങ്കിലും ചെയ്യാൻ, ആരെയെങ്കിലും അറിയിക്കാൻ ഞാൻ മാത്രമേയുള്ളു എന്ന് അപ്പോഴാണ് ഓർത്തത്. പിന്നെ ചുമതലാബോധം ഒരു ശക്തിയായി ആവേശിക്കുകയായിരുന്നു. അധികം വൈകാതെ സ്വന്തക്കാരേയും ബന്ധുക്കളേയും കൊണ്ട് മുറി നിറഞ്ഞു. പിറ്റേ ദിവസം ഉച്ചയ്ക്ക് ഡോക്ടർ വിളിപ്പിച്ചപ്പോൾ അമ്മാവനും ഞാനും കൂടി ചെന്നു. “അത് സംഭവിച്ചു” ഡോക്ടർ പറഞ്ഞു. എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ലായിരുന്നു. നോക്കുമ്പോൾ, ട്യൂബുകളുടെ കെട്ടുപാടുകളൊന്നുമില്ലാതെ സ്വതന്ത്രനായി, ശാന്തനായി കിടക്കുന്ന അച്ഛനെ ഞാൻ കണ്ടു. പെട്ടെന്ന് അച്ഛനോട് എന്തെന്നില്ലാത്ത ദേഷ്യമാണ് തോന്നിയത്. ഇന്നലെ ഈ നേരത്ത് എന്തൊക്കെയാണ് പറഞ്ഞത്? എന്നിട്ടിപ്പോൾ കിടക്കുന്നത് കണ്ടില്ലേ...എല്ലാവരേയും പറ്റിച്ച്.., ഒന്നുമറിയാത്തപോലെ..?കണ്ണിൽ ഇരുട്ടു കയറുന്നതുപോലെ തോന്നി ഞാൻ നിലത്തേയ്ക്കിരുന്നു...
പിന്നെ അച്ഛനെ കാണുന്നത് വീട്ടിൽ വച്ചാണ്. കോടിമുണ്ട് പുതച്ച്,നിലവിളക്കിനു മുൻപിൽ..മൂക്കിൽ നിന്ന് പുറത്തേയ്ക്കൊഴുകിയ ചോര കവിളിലൂടെ ഒലിച്ചിറങ്ങി ചെവിയിൽ തളംകെട്ടി നിന്നിരുന്നു. മെല്ലെ നെറ്റിയിൽ തലോടുമ്പോൾ, മരവിച്ച ശരീരത്തിന്റെ തണുപ്പ് ഒരു നടുക്കത്തോടെ ഞാൻ അനുഭവിച്ചറിഞ്ഞു.... കുഴിയിലേക്ക് മൂന്നുവട്ടം ഉപ്പും മണ്ണും ഇടുമ്പോൾ ശാന്തമായ ആ മുഖം അവസാനമായി നോക്കവേ, നെറ്റിയിലെ ചന്ദനക്കുറി വെയിലേറ്റ് വെട്ടിത്തിളങ്ങുകയാണെന്നു തോന്നി...
മഴയത്ത് മണ്ണിൽ കിടക്കുന്ന അച്ഛനെ ഓർത്ത് ഞെട്ടിയുണർന്ന ആ തുലാവർഷ രാത്രികളും, അച്ഛന്റെ ശരീരത്തിന് എന്തെന്തു മാറ്റങ്ങൾ സംഭവിച്ചിരിക്കാമെന്ന വിചിത്രമായ ആകാംക്ഷയിൽ, അന്വേഷണത്വരയോടെ ഇന്റർനെറ്റിലെ എണ്ണമറ്റ സൈറ്റുകളിൽ ഒഴുകിനടന്ന ഭ്രാന്തമായ പകലുകളും പിന്നിട്ട് മനസ്സ് ശാന്തമായതെപ്പോഴാണ്? അറിയില്ല..
കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ. ദു:ഖത്തിന്റെ മുറിവുകളെ ഉണക്കുന്ന മറവിയെന്ന ഔഷധം ഈശ്വരൻ തന്നെയാണെന്നു ഞാൻ വിശ്വസിക്കുന്നു. പക്ഷേ, ചിലപ്പോഴെങ്കിലും മറവിയുടെ ചാരത്തെ പറത്തിമാറ്റി ഓർമ്മകളുടെ കനലിനെ ജ്വലിപ്പിക്കുന്ന കാറ്റാരാണ്? ഒരു തിരിഞ്ഞുനോട്ടത്തിന് വാശി പിടിക്കുന്ന മനസ്സായിരിക്കാം. അതുകൊണ്ടായിരിക്കാം, സിന്തോൾ സോപ്പിന്റെ വാസനയുള്ള അരിസ്റ്റോക്രാറ്റ് പെട്ടിയുമായി, രാവിലെ ഏഴു മണിയുടെ ട്രാൻസ്പോർട്ട് ബസ്സിൽ വന്നിറങ്ങുന്ന അച്ഛനെ കാത്ത്, അനിയനോടൊപ്പം അമ്പലത്തിലെ ബലിക്കൽപുരയിൽ ഇരിക്കുന്ന ആ കൊച്ചുപെൺകുട്ടിയാവാൻ ഒരിക്കൽക്കൂടി മനസ്സ് കൊതിയ്ക്കുന്നത്...
43 പ്രതികരണങ്ങള്‍:
കേരളപ്പിറവി ദിനമായ നവംബർ ഒന്ന്, കഴിഞ്ഞ ആറുവർഷങ്ങളായി എന്നെ സംബന്ധിച്ചിടത്തോളം അഭിശപ്തമായ ഒരു ദിവസത്തിന്റെ ഓർമ്മകളിൽ സ്വയമറിയാതെ മുഴുകിപ്പോവുന്ന ഇരുണ്ട ദിനമാണ്.
കാലം മായ്ക്കാത്ത മുറിവുകളില്ല...
അരിച്ചരിച്ചെത്തുന്ന തണുപ്പ്
മനസ്സിനെ കൂടി മരവിപ്പിച്ചു
തണുപ്പ്
തണുപ്പ്
തണുപ്പ് എനിക്ക് മരണമാണ്
തണുപ്പായിരുന്നു അന്ന് അവന്
വല്ലാത്താ തണുപ്പ് മരണത്തിന്റെ നിറം അറിയില്ലാ
മണം അറിയില്ലാ എന്നാല് ആ സ്പര്ശം
അതു മറക്കില്ലാ ആ തണുപ്പ്
സ്നേഹത്തിന്റെ ചൂടിനെ വിഴുങ്ങിയ
മരണത്തിന്റെ തണുപ്പ്
ആ ശൂന്യതായിലേക്ക് ആ തണുപ്പിലേക്ക്
ഞാന് വീണ്ടും തുറിച്ചു നൊക്കി.....
അച്ഛന്‍ പോയിട്ട് നാലുവര്‍ഷം അച്ഛനുറങ്ങുന്നപോലെ തന്നെ കിടന്നു പക്ഷെ മറക്കാന്‍ വയ്യ ആ തണുപ്പ്!
ശൂന്യത.. ....
അച്ഛന്റെ ആത്മാവ് ഈശ്വരനില്‍ ലയിച്ചു ചേര്‍ന്നു ബിന്ദൂട്യേ..എന്നാലും അച്ഛന്‍ നിങ്ങളില്‍ ഇപ്പോഴും കുടികൊള്ളുന്നു, ജീവനായി..!
ബിന്ദൂ,
മറ്റുള്ളവരെ ആശ്വസിപ്പിക്കുവാന്‍ ആര്‍ക്കും കഴിയും.
പക്ഷേ, സ്വന്തം ജീവിതത്തില്‍ ,ഉറ്റവരുടെ വേര്‍പാടുണ്ടാവുമ്പോള്‍ നമ്മുടെ മനസ്സിനെ എല്ലാം പറഞ്ഞ് മനസ്സിലാക്കുവാന്‍ സമയമെടുക്കും.
ഈ പോസ്റ്റ് ബിന്ദുവിന്റെ മനസ്സിന്റെ ഭാരം കുറയ്ക്കാനുതകട്ടെ.ഈ ദിവസമായതിനാല്‍ വരും കാലങ്ങളിലും ബിന്ദുവിന്റെ അച്ഛനെ
ഓര്‍ക്കും.
കാലം എല്ലാം മായ്ക്കുമല്ലൊ, പിന്നെ ഓരൊ ജീവനും അതീന്റെതായ സമയമുണ്ട് മാത്രമല്ല ഈലോകത്തു നിന്നും മറഞ്ഞവര്‍ ഇഷ്ടപ്പെട്ടവരുടെ മനസ്സുകളിലൂടെ ഇന്നും ജീവിക്കുന്നു.
എന്റെ ഒരു തുള്ളി കണ്ണുനീര്‍..
അച്ഛനെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് നന്നായി - ചില ഓര്‍മ്മകള്‍ സാന്ത്വനങ്ങളായി മാറുന്നു ചിലപ്പോള്‍. ഇതും അതുപോലൊന്ന്....
പ്രിയ സഹോദരാ കാലം തരുന്ന സമ്മാനങ്ങള്‍ ഏറ്റു വാങ്ങുക്കയെ വഴിയുള്ളൂ
കണ്ണു നനഞ്ഞു..:(
എല്ലാ വേദനകളും കാലത്തിന് വിട്ടുകൊടുക്കാം.....
അച്ഛനെയാണെനിക്കിഷ്ടം....
ഇതും ഒരു നവംബറിന്റെ നഷ്ടം അല്ലെ മോളേ.
ഞാന്‍ എന്റെ അഛനെയും നഷ്ടമായ ആ സമയം ഓര്‍ത്തുപോയി, തേങ്ങീപ്പോയി.
sorry bindu. പകുതിക്ക് ഞാൻ വായന നിറുത്തി. ബാക്കി എനിക്ക് വായിക്കാനാവുമെന്നു തോന്നുന്നില്ല. ഒരു ക്രേനിയോട്ടമി കഴിഞ്ഞ് വെന്റിലേറ്ററിന്റെ സഹായത്തിൽ നാമമാത്രജീവനോടെ എന്റെ അച്ഛന്റെ ഉയർന്നു താഴ്ഹുന്ന നെഞ്ച് എന്റെ കണ്മുന്നിൽ............
മരണം ഒരു കോമാളിയായി കടന്നുവരും എന്നല്ലേ പറയുന്നത്. ഈ ലോകത്തിലെ പ്രയാസങ്ങളില്‍ (സംസാര ദുഃഖം) നിന്നും ഒരാള്‍കൂടി രക്ഷപ്പെട്ടു എന്ന് കരുതുക.
താങ്കള്‍ അദ്ദേഹത്തെക്കുറിച്ച് ആലോചിച്ചു ദുഖിക്കുമ്പോള്‍, അദ്ദേഹം പുതിയ ലോകത്ത് സസുഖം വാഴുകയായിരിക്കും എന്ന് കരുതുന്നതല്ലേ നല്ലത്?
BINDHU
how this malayalam IKON is disappearing from task bar....
pls hold a moment...
let me find out where he has vanished...
അവന്‍ വന്നു... പറഞതൊന്നും ചിലപ്പോള്‍ അനുസരിക്കുന്നില്ല...
അച്ചന്റെ മരണവര്‍ത്തമാന്മാണു എനിക്ക് തന്ന ലിങ്കില്‍ ഞാന്‍ ആദ്യം വായിച്ചതു...
പക്ഷെ അതില്‍ കുട്ടികളുടെ കാര്യവും...കുട്ടികളുടെ അച്ചന്റെ കാര്യവും കണ്ടില്ലല്ലഓ...
ഞാനും ബിന്ദുവിന്റെ അച്ചന്റെ പ്രായമുള്ള ഒരാളാ..
അല്ലറ ചില്ലറ അസുഖങ്ങളോക്കെ എനിക്കുമുണ്ട്...
ഇങ്ങിനെ പലതും ചെയ്ത് ഞാന്‍ എന്റെ രൊഗങ്ങളെ മറക്കുന്നു....
രോഗത്തെ അതിജീവിച്ച് ഫ്രാങ്ക് ഫര്‍ട്ടില്‍ നിന്ന് സൂറിക്ക് വരെ വണ്ടി ഓടിച്ച എന്റെ ഒരു അനുഭവ കഥ ഞാന്‍ കുത്തിക്കുറിക്കാം...
അടുത്തു തന്നെ....
മലയാള വാക്കുകള്‍ ചിലപ്പോള്‍ നിരത്താന്‍ പറ്റാതെ വരുമ്പോള്‍ എനിക്ക് immediate assistance വേണം...
അതിനാ ഞാന്‍ ഫോണ്‍ നമ്പര്‍ ചോദിച്ചേ>
തുറന്ന മനസ്സോടെ ബ്ലോഗില്‍ മോളൂട്ടി മാത്രമേ എനിക്ക് സഹായമായുള്ളൂ...
.....
കുട്ടികളുടെ വിശെഷം ഏത് പേജിലാണെന്ന് പറയണം...
ബിന്ദുവിന്റെ അച്ചന്റെ കാര്യമാണല്ലോ ഞാന്‍ വായിച്ചത്...
ഏത് മക്കളേയും കരയിപ്പിക്കുന്ന വരികാളാണവിടെ കുറിച്ചിരുക്കുന്നതു...
എന്റെ അച്ചന്റെ മരണവും എന്നെ വല്ലാതെ വേദനിച്ചു... വേണ്ട് വൈദ്യസഹായം മരിക്കുന്നതിനു മുന്‍പുള്ള സമയങ്ങളില്‍ നല്‍കാനായില്ല...
ഞാന്‍ ചെറുപ്പമായിരുന്നു...
....... ഒരോര്‍മമക്കുറിപ്പു പോലെ ഞാനും അതെഴുതാം....
സ്നേഹത്തോടെ
ജെ പി അങ്കിള്‍ - ത്രിശ്ശിവപേരൂര്‍...
എന്റെ അഞ്ചാം വയസ്സില്‍ അച്ഛനെ ചിതയിലെയ്ക്കെടുക്കുമ്പോള്‍, എല്ലാവരും എന്നെ സഹതാപത്തോടെ നോക്കി...എന്റെ ഉള്ളിലെ നീറ്റല്‍ ഇപ്പോഴും, എനിക്ക് മാത്രം സ്വന്തം.അച്ഛന്‍ പോകുമ്പൊള്‍ ഉണ്ടാകുന്ന ആ വികാരം,ആരെക്കാളും കൂടുതല്‍ എനിക്ക് തൊട്ട് അറിയാനാകും.സങ്കടം വരുമ്പോള്‍ ചൊല്ലാന്‍ അമ്മ കുറെ നാമം ജപിക്കാന്‍ പഠിപ്പിച്ചു തന്നു.അമ്മ എങ്ങനെ ആ സങ്കടത്തെ നേരിട്ടു എന്ന് എനിക്കിപ്പോഴും അറിയില്ല.
മനസ്സില്‍ തട്ടി,ഈ പോസ്റ്റ്.
Priyappetta Chechikku,
Aksharangalioode Achane punarujjevippichathinu orayiram nandi.Avasana nimishangalil aduthillathe poya oru makante dukham aageevanatham paerunna enikku nammude achante ee ormakkurippu oru vikara thallalodeyanu vayikkan kazinjathu.Athilupari athu oru neerunna swanthanam aavunnathum njanariyunnu..Achan nammale kaathirikkunnudu..ee lokam namukku kaanichu thanna Achan puthiya lokangal namukku kaanichu tharum...Avideyum cinthol soap nte manavum brylcrem nte sugandhavum aristocrat pettiyumayyee nammal achante kai pidichu pokum..puthiya lokangal kaanuvaanaayee..putiya kalippattangalkkayee....kannuneerinaal thimiram badicha swantam aniyan...Binu.
പ്രിയ സഹോദരീ
എല്ലാവര്‍ക്കും ഒരു നാള്‍ പിരിഞ്ഞുപോവണമല്ലോ.. ആരും ഇവിടെ ബാക്കിയാവുന്നില്ല. ഇതെല്ലാം പറഞ്ഞ് നമുക്ക് പരസ്പരം ആശ്വസിപ്പിക്കാനല്ലാതെ മാര്‍ഗമൊന്നുമില്ല. നന്മകള്‍ നേരുന്നു
:(
ബിന്ദു, ബിനു, സ്നേഹമുള്ള അച്ഛനെ എന്നെന്നേയ്ക്കുമായി നഷ്ടപ്പെടുമ്പോള്‍ തോന്നുന്ന വേദന മനസ്സിലാകുന്നു. കൂടെയില്ലായിരുന്ന അനിയന് ആ ഓര്‍മ്മകള്‍ ദുസ്സഹമായിരിക്കും. നമ്മളെല്ലാം ഈ താല്‍ക്കാലിക താവളം ഉപേക്ഷിച്ചു പോയല്ലേ പറ്റൂ. അനിയന്‍ പ്രതീക്ഷിക്കും പോലെ മറ്റൊരുലോകത്ത് പ്രിയപ്പെട്ടവരെ കണ്ടുമുട്ടാനിടവരുമായിരിക്കും.
രണ്ടുപേരുടേയും വേദനയില്‍ പങ്കുകൊള്ളുന്നു.
കാലം മായ്ക്കാത്ത മുറിവുകള്‍ ഇല്ല എന്ന് പറയുമ്പോഴും ഞാന്‍ ആഗ്രഹിക്കുന്നത് ഈ മുറിവുകളൊന്നും കാലം മായ്ക്കരുത് എന്നാണ്.....
ഇതൊക്കെ മായുമെങ്കില്‍ പിന്നെ എങ്ങനെയാ നാം നമ്മുടെ പ്രിയപ്പെട്ടവരെ ഓര്‍ക്കുക......
ഈ ഓര്‍മ്മകള്‍ ഒരിക്കലും അവസാനിക്കാതിരിക്കട്ടെ.....
ചേച്ചീ...
അച്ഛന്റെ അത്മാവിനു നിത്യശാന്തി നേരുന്നു. അച്ഛനെ കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ എന്നെന്നും കൂട്ടിനുണ്ടായിരിയ്ക്കട്ടേ...
Bibdu. really touching narration. don't know what to comment. I can imagine how deep it might have affected your family.
ബിന്ദു!
എത്രയെത്ര ദുഃഖങ്ങള്‍ മനസ്സില്‍ ഒളിപ്പിച്ചു വച്ചാണ് മനുഷ്യര്‍ ചിരിക്കുന്നത് അല്ലെ?!
ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല.
എങ്കിലും... എല്ലാമനുഷ്യരും കടന്നുപോകേണ്ടുന്ന ഒരവസ്ഥ എന്നുകരുതി സമാധാനിക്കാമായിരിക്കാം അല്ലെ?
മരണത്തിന്റെ മുന്നില്‍ മാത്രം നാമെല്ലാം നിസ്സഹായര്‍... തലകുനിച്ചേ മതിയാകൂ.
പിന്നെ, നാമും ഈ നാടകശാലയില്‍ നിന്നും ഒരിക്കല്‍ യാത്രപറയേണ്ടിവരും എന്ന് ആശ്വസിക്കാം...
എഴുതിയത് ആശ്വസിപ്പിക്കാനാണ്. പക്ഷെ, എനിക്കതിനുള്ള കഴിവുണ്ടോന്നറിയില്ല.
കഠിന ദുഃഖങ്ങള്‍ നമ്മെ കൂടുതല്‍ ഈശ്വരന്റെ അടുത്തെത്തിക്കും. അദ്ദേഹത്തെ സ്നേഹിക്കൂ...
എല്ലാം വിധിയാണെന്നു കരുതി സമാധാനിക്കൂ..
സമാധാനം കിട്ടും.
aashamshakal !
മറവി മനുഷ്യനു ദൈവം തന്നിട്ടുള്ള അനുഗ്രഹങ്ങളില്‍ വളരെ വിലപെട്ടതാണ്.മറവി ഇല്ലെങ്കിലെ അവസ്ഥ ആലോച്ചിച്ചു നോക്കിയിട്ടുണ്ടോ?
ഓര്‍മ്മകള്‍ അതൊരു ബല ഹീനതയും ശക്തിയും ജീവനും തേജസ്സും രോദനവും ആണ്.....
കരഞ്ഞു പോയി ചേച്ചി
powerful words
ഉള്ളിന്നുള്ളില്‍ അക്ഷരപ്പൊട്ടുകള്‍ ആദ്യം തുറന്നു തന്നു..
കുഞ്ഞിക്കാലടി ഓരടി തെറ്റുമ്പൊള്‍ കൈത്തന്നു കൂടെ വന്നു..
ബിന്ദുവിന്റെ ശ്രദ്ധാഞ്ചലിയിലൂടെ ആ അച്ഛനെ വീണ്ടും കണ്ടു.
ശരിക്കും ഹൃദയസ്പർശിയായ ഒരു പോസ്റ്റ്. രണ്ടുമാസങ്ങൾക്കു മുൻപാണ് എന്റെ അച്ഛൻ മരിച്ചത് കഴിഞ്ഞ ആഗസ്റ്റ് 31ന്. തലേദിവസം പ്രഷർ കൂടിയതിനെത്തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച അച്ഛന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കാജനകമായി എന്തെങ്കിലും ഉണ്ടെന്നു അദ്ദേഹത്തെ പരിശോധിച്ച രണ്ടു ഡോക്ടർമാരും പറഞ്ഞില്ല. അച്ഛൻ മരിക്കുന്നതിനു 30 മിനിറ്റ് മുൻപ് അദ്ദേഹത്തിന്റെ പ്രഷർ പരിശോധിച്ച നേഴ്സിനും അപകടകരമായി ഒന്നും തോന്നിയില്ല. അച്ഛൻ മരിച്ചുകൊണ്ടിരിക്കുമ്പോൾ അച്ഛന്റെ കൈയ്യും പിടിച്ച് ആ കട്ടിലിൽ ഇരുന്ന ഞാൻ പോലും അറിഞ്ഞില്ല അച്ഛൻ ഞങ്ങളെ വിട്ടുപോവുകയാണെന്ന്. അച്ഛനു ഭക്ഷണവുമായി വരാൻ വീട്ടിലേയ്ക്കു പോയ അമ്മ വീട്ടിൽ എത്തിയതിനു പിന്നാലെ അച്ഛൻ മരിച്ച വാർത്ത എനിക്കു വീട്ടിൽ വിളിച്ചറിയിക്കേണ്ടി വന്നു. ഇന്നും അച്ഛന്റെ ആകസ്മികമായ മരണം ഏല്‍പ്പിച്ച ആഘാതത്തിൽ നിന്നും മുക്തരല്ല ഞങ്ങൾ.
ബിന്ദു ഒറ്റയ്ക്കല്ല.
എന്റെ നവംബര്‍ ഓര്‍മ്മകള്‍...
ഞാന്‍ കോളേജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍...
ഒരുദിവസം രാവിലെ ഇതാ വരുന്നു കാറില്‍ 27 വയസ്സുള്ള സുന്ദരിയായ ചേച്ചിയുടെ മൃതദേഹം. അളിയന്‍ ആറുമാസം പ്രായമായ കുഞ്ഞിനേം കെട്ടിപ്പിടിച്ചു കരയുന്നുണ്ട്. ഹൃദയവാല്‍വിനു എന്തോ തകരാറൂണ്ടായിരുന്നത്രേ. ആരും അറിഞ്ഞില്ല. രാത്രിയില്‍ ഒരു ദീര്‍ഘനിശ്വാസം മാത്രമായിരുന്നു ചേച്ചിയുടെ അവസാനത്തെ ശ്വാസം.
ഉടുത്തിരുന്ന നീല സാരിയോടെ തന്നെ. ശവദാഹത്തിനു മുന്‍പുള്ള ക്രിയകളോക്കെ എന്നെക്കൊണ്ടു ചെയ്യിച്ചു. ഭീകരം. ദഹിപ്പിക്കുന്നതിനു മുന്‍പ് മൃതദേഹത്തിന്റെ നെറ്റിയില്‍ ഒരു പൊട്ടു തൊടണമത്രെ. അതു ചെയ്തപ്പോള്‍ ആ ശരീരം ഒരു തടിക്കഷണം പോലെ ആടി.
ആ പേടി ഇന്നും വിട്ടുമാറിയിട്ടില്ല.
ella murivukalum kaalathhinu maaykaan patilla marakkaanum..chilappol nammale nayikunnathupolum namukkunashtta aaoruthiri velichhamaairikum.njanum ningalude dhukkathhil pankkucherunnu.ente avasthhaum marichhalla.
ബിന്ദു :നല്ല പോസ്റ്റ് മോളെ ,എല്ലാരോഗങ്ങളും ,ലക്ഷണങ്ങളും ,പ്രതിവിധികളും എല്ലാവര്ക്കും അറിയണമെന്നില്ല .അതിനാല്‍ നമുക്കറിയുന്നകാര്യം എല്ലാവര്‍ക്കുമായി പങ്കുവെക്കുന്നതുനല്ല കാര്യമാണു് നല്ലമനസ്സിനുനന്ദി.
Nashttangal eppozum nikathanavathathu thanne. Prarthikkunnu.
Bindhu,
ചില നഷ്ടങ്ങള്‍ നിത്യനഷ്ടങ്ങളല്ലേ? തീരാനഷ്ടങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ ഹൃദയംതുറന്നുറക്കെക്കരയുക.
:(
എത്രകണ്ട് വ്യാഖ്യാനിച്ചാലും ഉത്തരം കിട്ടാത്ത സമസ്യയാണ് ജീവിതം. എന്നാലും താങ്ങാന്‍ പറ്റില്ലാത്ത ദുരന്തങ്ങള്‍ ഈ ശ്വരന്‍ തരില്ലെന്നു കരുതാം. എവിടെയോ ഇരുന്നു താങ്കളുടെ അഛനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു ഞാന്‍....
വിധിയെ തടുക്കാനാവില്ലല്ലോ.
അഛന്മാര്‍ പലപ്പോഴും നമ്മെ ഒന്നും അറിയിക്കാറില്ല.
നമ്മള്‍ അവരെ എപ്പോഴും തെറ്റിദ്ധരിയ്ക്കാറാണ് പതിവ്..
നന്നായി എഴുതി ..
ഇന്നേ ഞാനിതെല്ലാം കണ്ടുള്ളൂ...എല്ലാവര്‍ക്കും അന്വേഷണം
nammal thammil ariyukayilla.Kannuneer kankonil oru padhikanaeppolae.
കവിത കൊള്ളാം . പക്ഷെ മരണത്തെ തുറിച്ചു നോക്കരുത് കാരണം അത് മരണമത്രെ
കവിത കൊള്ളാം . പക്ഷെ മരണത്തെ തുറിച്ചു നോക്കരുത് കാരണം അത് മരണമത്രെ
കവിത കൊള്ളാം . പക്ഷെ മരണത്തെ തുറിച്ചു നോക്കരുത് കാരണം അത് മരണമത്രെ
നിങ്ങളുടെ പ്രതികരണം ഇവിടെ കുറിയ്ക്കൂ...