Tuesday, August 3, 2010

മലർമണമില്ലാത്ത മലർവാടി

കഴിഞ്ഞ കുറച്ചു നാളായി ടിവിയില്‍, റേഡിയോയില്‍ എന്നുവേണ്ട എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം സംസാരവിഷയം “മലര്‍വാടി ആര്‍ട്സ് ക്ലബ്” മാത്രം. നല്ല റിഫ്രഷിങ്ങ് പടമെന്ന് ചില സുഹൃത്തുക്കളും. പുതുമുഖ അഭിനേതാക്കാള്‍, സംവിധായകന്‍ എന്നിങ്ങനെ ഒട്ടേറെ പുതുമകളുള്ള ചിത്രമായതുകൊണ്ട് കേള്‍ക്കുന്നത് സത്യമാവാതിരിക്കാന്‍ തരമില്ലല്ലോ, കണ്ടിട്ടുതന്നെ കാര്യം എന്നു ഞാനും തീരുമാനിച്ചു. പടം സംവിധാനം ചെയ്തിരിക്കുന്നത് സാക്ഷാല്‍ ശ്രീനിവാസന്റെ മകന്‍ വിനീതും കാശിറക്കിയിരിക്കുന്നത് നടന്‍ ദിലീപും! പോരേ പൂരം? കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയപ്പോള്‍ നല്ലപാതിക്കും ഉത്സാഹകുറവില്ല. അദ്ദേഹത്തിനൊരു കുഴപ്പമുണ്ട്: ഞാനായിട്ട് നിര്‍ബന്ധിച്ച് “നല്ലതാണ്,വരൂന്നേ.."എന്നൊക്കെ പറഞ്ഞ് കൊണ്ടുപോയി കാണിക്കുന്ന പടങ്ങളെങ്ങാനും മോശമായാല്‍ പിന്നെ അതിന്റെ കലിപ്പ് അടുത്ത പടം കാണുന്നതുവരെ നിലനില്‍ക്കും. നാട്ടില്‍നിന്ന് “കഥ തുടരുന്നു” കണ്ടതിന്റെ ഏനക്കേട് ഇനിയും മാറിയിട്ടില്ല. അതു മാറ്റാനിതാ ഒരു സുവര്‍ണ്ണാവസരം എന്ന് ഞാന്‍ മനസ്സിലുറപ്പിച്ചു. അങ്ങനെ മലര്‍വാടി അബുദാബിയില്‍ എത്തിയ അന്നുതന്നെ ഞങ്ങള്‍ തീയേറ്ററിലെത്തി.

പടം തുടങ്ങി ഒരു പതിനഞ്ചു മിനിട്ടു കഴിഞ്ഞപ്പോള്‍ തന്നെ പന്തികേട് മണത്തു. ഭഗവാനേ! ഇതും കുളമാണോ? ഏയ്, അങ്ങനെയാവാന്‍ തരമില്ല, സിനിമ തുടങ്ങിയതല്ലേ ഉള്ളൂ എന്നൊക്കെ സ്വയം സമാധാനിച്ച്, ഭര്‍ത്താവ് രൂക്ഷമായൊന്നു നോക്കിയത് കണ്ടില്ലെന്നു നടിച്ച്, ഞാന്‍ സ്ക്രീനിലേക്ക് കണ്ണുനട്ടു. (ഇതെന്തു പാട്! ഇങ്ങേരുടെ മട്ടു കണ്ടാല്‍ സിനിമ സംവിധാനം ചെയ്തത് ഞാനാണെന്നു തോന്നുമല്ലോ).

അഞ്ചു യുവാക്കളെ ചുറ്റിപ്പറ്റിയാണ് സിനിമ നില്‍ക്കുന്നത്. ഇവര്‍ക്കു പ്രത്യേകിച്ച് പണിയോ ലക്ഷ്യബോധമോ ഒന്നുമില്ല. അതിലൊരുത്തന്റെ ജീവിതാഭിലാഷം ഒരിക്കലെങ്കിലും ഗോവയില്‍ പോയി അടിച്ച് പൂസാകണമെന്നുള്ളതാണ്. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ രാഷ്ട്രീയക്കാരെ സഹായിച്ചും മറ്റുമാണ് ഇവര്‍ ജീവിക്കാനുള്ള വക സമ്പാദിക്കുന്നത്. പോലീസ് സ്റ്റേഷന്‍ ഇവര്‍ക്ക് പുത്തരിയല്ല. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ഇവര്‍ നല്ല കലാബോധമുള്ളവരത്രേ. ഭാര്യയും മക്കളുമൊന്നുമില്ലാതെ ഒറ്റാന്തടിയായി ജീവിക്കുന്ന കുമാരേട്ടന്‍ എന്നയാള്‍ ഈ യുവാക്കളെ സ്വന്തം മക്കളേപ്പോലെ സ്നേഹിക്കുകയും അവരുടെ എല്ലാ “കുസൃതി”കളും വകവെച്ചുകൊടുക്കുകയും ചെയ്യുന്നു. കുമാരേട്ടന്റെപഴയ കെട്ടിടത്തിലെ ഒരു മുറിയിലാണ് നമ്മുടെ സംഘത്തിന്റെ “മലര്‍വാടി ആര്‍ട്ട്സ് ക്ലബ്” പ്രവര്‍ത്തിക്കുന്നത്. ആര്‍ട്ട്സ് ക്ലബ്ബില്‍ കാര്യമായി നടക്കുന്ന പ്രവര്‍ത്തനം തീറ്റയും കുടിയുമാണെന്നുമാത്രം.

ഒരു ഹര്‍ത്താല്‍ ദിനത്തില്‍ സ്കൂട്ടര്‍ കത്തിച്ചതിന് മുപ്പതിനായിരം രൂപ നഷ്ടപരിഹാരം കൊടുക്കേണ്ടിവന്നപ്പോള്‍, കാശുണ്ടാക്കാനുള്ള വഴിക്കുവേണ്ടി തലപുകയ്ക്കവേ, കുമാരേട്ടന്‍ ഓര്‍മ്മിപ്പിച്ചപ്പോഴാണ് ഐവര്‍സംഘം ആ സത്യം മനസ്സിലാക്കുന്നത്. ഏത് സത്യം? അവരുടെ ആര്‍ട്ട്സ് ക്ലബ്ബില്‍ ഒരു ഓര്‍ക്കസ്‌ട്രയ്ക്കാവശ്യമുള്ള സംഗീതോപകരണങ്ങള്‍ ഉണ്ടെന്നും അവര്‍ക്ക് അതൊക്കെ ഉപയോഗിക്കാനും പാ‍ടാനുമൊക്കെ കഴിവുണ്ടെന്നുമുള്ള സത്യം! ഉടനെതന്നെ അതൊക്കെ പൊടിതട്ടിയെടുത്ത് പ്രോഗ്രാം അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നു. എല്ലാത്തിനും സഹായിയായി കുമാരേട്ടന്‍.

ഇതിനിടയില്‍ ഒരുവന്റെ വീടും പറമ്പും ജപ്തി ചെയ്യപ്പെടുമെന്ന അവസ്ഥ വന്നുചേരുന്നു(ഇവരൊക്കെ കുടി മാത്രമല്ല, വീടും ഉള്ളവരാണ് കേട്ടോ). കുടുംബത്തെ രക്ഷിക്കാനായി കൂട്ടുകാര്‍ അവനെ നിര്‍ബന്ധപൂര്‍വ്വം പാട്ടിന്റെ ഒരു റിയാലിറ്റിഷോയില്‍ പങ്കെടുപ്പിക്കുന്നു. പയ്യന്‍ ദാന്ന് പറയുമ്പോഴേക്കും റിയാലിറ്റിഷോയില്‍ ഒന്നാമനായി പുറത്തുവരുന്നു! പിന്നെ അവന് പേരായി, പ്രശസ്തിയായി, തിരക്കായി..... ഗായക സുഹൃത്തിനെ മുന്‍‌നിറുത്തിക്കൊണ്ട് ഒരു പ്രോഗ്രാം അവതരിപ്പിക്കാന്‍ സംഘം തയ്യാറെടുക്കുന്നു. തിരക്കുകള്‍ക്കിടയിലും വരാമെന്ന് ഉറപ്പുപറഞ്ഞിരുന്ന ഗായകന്‍ സമയമായിട്ടും വന്നില്ല. ഈ സമയം ടിയാന്‍ മറ്റൊരിടത്ത് പരിപാടി അവതരിപ്പിക്കുകയാണെന്നു മനസ്സിലാക്കിയ മറ്റു നാലുപേരും ചതിയാനായ സുഹൃത്തിനെ വെറുക്കാന്‍ തുടങ്ങുന്നു.

കഥയില്‍ ഒരു വഴിത്തിരിവുണ്ടായല്ലോ എന്നാശ്വസിക്കാന്‍ തുടങ്ങുമ്പോള്‍ ഠിം! ദേ കിടക്കുന്നു! അത് വെറും തെറ്റിദ്ധാരണയായിരുന്നത്രേ! ഗായകന്റെ ദുരാഗ്രഹിയായ അച്ഛനാണിവിടെ വില്ലന്‍. കൂട്ടുകാര്‍ ആ പ്രോഗ്രാം കാന്‍സല്‍ ചെയ്തെന്ന് അച്ഛന്‍ മകനെ പറഞ്ഞു വിശ്വസിപ്പിച്ചത്രേ! ഇതു കേട്ട പാതി കേക്കാത്ത പാതി, (പ്രോഗ്രാം കാന്‍സല്‍ ചെയ്യാനെന്താണു കാരണമെന്ന് ഉറ്റതോഴരോടൊരു വാക്കു പോലും ചോദിക്കാതെ!!!!) പയ്യന്‍ അടുത്ത സ്റ്റേജില്‍ പാടാന്‍ പോയത്രേ! പാവം, നമ്മള്‍ വെറുതേ തെറ്റിദ്ധരിച്ചു!

സംഘത്തിലെ മറ്റൊരുവന്റെ പ്രേമവും ഇതിനിടയില്‍ അരങ്ങുതകര്‍ക്കുന്നുണ്ട്. പെണ്‍‌കുട്ടിയെ ആദ്യമായി കാണുന്ന മാത്രയില്‍ “മാടപ്രാവേ വാ" എന്ന ഗാനം പശ്ചാത്തലത്തില്‍ ഉയരുന്നു. അതെ, അതിനര്‍ത്ഥം ചെക്കനും പെണ്ണും മരണപ്രേമത്തിലായിക്കഴിഞ്ഞു എന്നാണ്! ഹോ, എന്തൊരു നൂതനമായ ആവിഷ്കാരം! തീര്‍ന്നില്ല, പ്രേമം മണത്തറിഞ്ഞ പെണ്ണിന്റെ ആങ്ങളമാരില്‍ നിന്ന് തല്ലു കൊണ്ട് ഹോസ്പിറ്റലിലായ കാമുകന്‍ അവിടുന്ന് നേരെ അവളുടെ വീട്ടിലേക്ക് ചെന്ന് അച്ഛനമ്മമാരുടേയും ആങ്ങളമാരുടേയും മുഖത്തുനോക്കി “മനസ്സിനിഷ്ടമില്ലാത്ത ആളുടെ കൂടെയാണോ ഇവള്‍ ഈ ജന്മം മുഴുവന്‍ ജീവിക്കേണ്ടത്” എന്ന മട്ടിലുള്ള ഉശിരന്‍ ഡയലോഗുകള്‍ കാച്ചുമ്പോള്‍ അവരൊക്കെ കുറ്റബോധത്താല്‍ തലതാഴ്ത്തുന്നു! അങ്ങനെ,പെണ്ണിനേയും കൊണ്ട് ആശാന്‍ സ്ഥലം വിടുന്നു! കല്യാണം കഴിഞ്ഞ് എല്ലാവരും കൂടി വീട്ടിലേക്കു പോകുമ്പോള്‍ ജീപ്പ് വഴിയില്‍ കേടായി ഒരു ബസ്സില്‍ കയറേണ്ടിവരുന്നു. ബസ്സില്‍ ഇവര്‍ പാട്ടൊക്കെ പാടി യാത്രക്കാരെ കയ്യിലെടുത്ത് അവസാനം ബസ്സിനെ കല്യാണവീട്ടിലെത്തിക്കുക പോലും ചെയ്യുന്നുണ്ട് ! ആനന്ദലബ്ധിക്കിനിയെന്തു വേണം?

പിന്നെയെന്താ…അതുതന്നെ. തെറ്റിദ്ധാരണകളൊക്കെ നീങ്ങി അവസാനം പയ്യന്‍സ് എല്ലാരും ഒരു സ്റ്റേജ്‌ഷോയിലൂടെ വീണ്ടും ഒന്നാവുന്നു. കുമാരേട്ടന്റെ മരണമാണ് അതിനു വഴിതെളിക്കുന്നത്. മരണശേഷമാണ് അദ്ദേഹത്തിന്റെ കടബാധ്യതയെപ്പറ്റി ഇവര്‍ അറിയുന്നത്. സ്ഥലത്തെ ഒരു മുന്തിയ പലിശക്കാരനില്‍നിന്ന് അദ്ദേഹം കുറച്ചു പൈസ കടം വാങ്ങിയിരുന്നത്രേ. അതും ചുമ്മാ ഒരു മുദ്രപ്പത്രം ഒപ്പിട്ടുകൊടുത്തുകൊണ്ട് ! പോരേ പുകില്‍? (ഈ പൈസ അദ്ദേഹം വാങ്ങിയത് നേരത്തേപറഞ്ഞ കല്യാണത്തിലെ പെണ്ണിന് ഒരു പട്ടുസാരിയും മോതിരവും സമ്മാനം കൊടുക്കാനായിരുന്നത്രേ!). മുദ്രപ്പത്രം തിരിച്ചുതരാനായി പലിശക്കാരന്‍ ആവശ്യപ്പെടുന്ന അമ്പതിനായിരം രൂപ ഉണ്ടാക്കാനായി പ്രശസ്തനായ മറ്റൊരു ഗായകനെ കൂട്ടി വലിയൊരു സ്റ്റേജ് ഷോയ്ക്ക് കൂട്ടുകാര്‍ പ്ലാനിടുന്നു. ഗായകന്‍ സമയത്ത് വരാതെ മുങ്ങിക്കളയുമ്പോഴതാ, നമ്മുടെ റിയാലിറ്റി പയ്യന്‍ പ്രത്യക്ഷനാകുന്നു! പിന്നെ എല്ലാവരും ആടിപ്പാടി അര്‍മാദിച്ച് ഷോ തകര്‍ക്കുന്നു. സിനിമ തീര്‍ന്നെന്നു കരുതി സീറ്റില്‍നിന്നൊന്നു പൊങ്ങിയതായിരുന്നു. ഇല്ല, തീര്‍ന്നിട്ടില്ല, കാശു കൊടുക്കാന്‍ ചെന്നപ്പോള്‍ പലിശക്കാരന് പൊടുന്നനെ മനം‌മാറ്റമുണ്ടായി കാശും മുദ്രപ്പത്രവും തിരിച്ചുകൊടുക്കുന്നതും ജീവിതാഭിലാഷം നിറവേറ്റാന്‍ ഐവര്‍സംഘം ഗോവയിലേക്ക് തിരിക്കുന്നതും കൂടി കാണിച്ചിട്ടേ സിനിമ നമ്മളെ എണീപ്പിച്ചുള്ളൂ.

ങാ, പിന്നെ, ദോഷം പറയരുതല്ലോ, ഗാനങ്ങള്‍ മുട്ടിനു മുട്ടിനുണ്ട് കേട്ടോ ചിത്രത്തില്‍. മലയാളവാക്കുകള്‍ ചുമ്മാ കോര്‍ത്തുകെട്ടി വിനീത് ശ്രിനിവാസന്‍ തന്നെ രചിച്ചത്. അതിന് “പലവട്ടം കാത്തുനിന്നു ഞാന്‍” എന്ന മട്ടിലുള്ള ഈണവും കൂടിയായപ്പോള്‍ ഗംഭീരം! സൂപ്പര്‍! ഇതില്‍ “വീണുടയുകയായ് അഹമെന്ന പദം”, “പലനാള്‍ കനവിതു വരമായ് തന്നതു മഹിത വയോധികനോ”, എന്നിങ്ങനെ എടുത്തുപറയേണ്ട പ്രയോഗങ്ങള്‍ നിരവധിയുണ്ട്. പുതുമുഖങ്ങളുടെ അഭിനയവും സംഭാഷണവുമൊക്കെ പരിതാപകരമെന്നേ പറയേണ്ടൂ. അഭിനേതാക്കളുടെ കുഴപ്പമാണോ, അതോ സംവിധായകന്‍ പുതുമുഖമായതിന്റെ കുഴപ്പമാണോ, ഇനി ഇത് രണ്ടുമാണോ എന്നെനിക്കറിയില്ല. ഇതില്‍ ആ താടി വച്ച പയ്യനെ(പേരറിയില്ല) ഒന്നു തേച്ചുമിനുക്കിയെടുത്താല്‍ ഭാവിയില്‍ തിളങ്ങാന്‍ സാധ്യതയുണ്ടെന്നു തോന്നുന്നു. പുതുമുഖങ്ങളേക്കൂടാതെ തങ്ങളുടെ സ്ഥിരം ശൈലിയില്‍ നെടുമുടി,ജഗതി, സുറാജ് വെഞ്ഞാറമ്മൂട്, സലിം‌കുമാര്‍,ജനാര്‍ദ്ദനന്‍ മുതലായ പഴമുഖങ്ങളുമുണ്ട്. അവസാനം ശ്രീനിവാസനും കൂടി എത്തിയപ്പോള്‍ പൂര്‍ത്തിയായി.

മലയാളസിനിമയുടെ ഇന്നത്തെ ശോച്യാവസ്ഥ മാറണമെങ്കില്‍ തീര്‍ച്ചയായും യുവാക്കള്‍ മുന്നോട്ടു വരുകയും, അഭിനയത്തിലും സാങ്കേതികമേഖലയിലുമൊക്കെ പുതിയ പരീക്ഷണങ്ങള്‍ക്കു മുതിരുകയും വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത്തരം ശ്രമങ്ങളെ പരിഹസിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യണമെന്ന ദുരുദ്ദേശമൊന്നും ഈ കുറിപ്പിനു പുറകിലില്ല കേട്ടോ (പ്ലീസ് ഡോണ്ട് മിസണ്ടര്‍സ്റ്റാന്റ് മീ). പക്ഷേ, നല്ലതിനെയല്ലേ നല്ലത് എന്നു പറയാന്‍ പറ്റൂ? വെറുതേ കുറച്ചു ചെറുപ്പക്കാര്‍ സ്ക്രീനില്‍ അങ്ങോട്ടുമിങ്ങോട്ടും ആടിപ്പാടി നടന്നാല്‍ അതു പുതുമയാവുമോ? ആവോ, എനിയ്ക്കറിയില്ല.............

52 പ്രതികരണങ്ങള്‍:

b Studio said...

മലർവാടി ശരിക്കും ശരാശരിയിലും താഴെ നിലവാരം ഉള്ള ഒരു സിനിമയാണു. പക്ഷെ മാധ്യമങ്ങൾ ഈ സിനിമക്ക് അമിതമായ പ്രാധാന്യം കൊടുക്കുന്നത് കൊണ്ട് ഇത് ഒരു നല്ല സിനിമയാണെന്ന് വിശ്വസിക്കാൻ ആളുകൾ നിർബന്ധിതരാവുകയാണു. മലയാള സിനിമയിലെ ഏറ്റവും മികച്ച ബിസിനസ്സ്മാൻ ആയ ദിലിപിന്റെ മാസ്റ്റർ ബ്രയിൻ തന്നെ ആണു ഇതിനു കാരണം. എന്തായലും പുതുമുഖ തരംഗം ആഞ്ഞടിക്കട്ടെ അത് കണ്ട് ഞെട്ടട്ടെ ഞെട്ടിത്തരിക്കട്ടെ ഇവിടുത്തെ രണ്ട് വടവൃക്ഷങ്ങൾ അല്ലേ...!!

ബിന്ദു കെ പി said...

anna said...

ബിന്ദൂ,

നന്നായിട്ടുണ്ട് ഇതു, എനിക്കു ഒത്തിരി ഇഷ്ടമായി റിവ്യൂ, ഇന്നലെ എന്റെയൊരു കൂട്ടുകാരി ഷാ‍ര്‍ജയില്‍ ഈ സിനിമ കണ്ടിട്ട് എന്നോട് പറഞ്ഞതു, എന്തൊരു നല്ല സിനിമ എന്നായിരുന്നു, എന്തു നല്ലതാണാവോ ഈ സിനിമയിലുള്ളത്

asdfasdf asfdasdf said...

സത്യം പറയട്ടെ.. ഇപ്പോഴിറങ്ങിയ മറ്റു ചിത്രങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ഭേദപ്പെട്ട ഒരു സിനിമയായിരുന്നു. ഒരു പുതുമുഖത്തില്‍ നിന്നും ദിലീപെന്ന നിര്‍മ്മിതാവില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍ ?

Kaithamullu said...

" ഒരു പുതുമുഖത്തില്‍ നിന്നും ദിലീപെന്ന നിര്‍മ്മിതാവില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍ ?"

-ദാ, കുട്ടന്‍ മേനന്‍ പറഞ്ഞു എല്ലാം, പറയാതെ തന്നെ!

ബിന്ദൂ,

ക്ലാപ് ക്ലാപ് ക്ലാപ്....

സിനിമേലെ ക്ണാപ്, സോറി, ക്ലാപ് അല്ലാ, നീണ്ട കൈയടിയാണുദ്ദേശിച്ചത്!

രസികന്‍ said...

ബിന്ദു ജീ :- മലര്‍വാടി... ഞാന്‍ കണ്ടിട്ടില്ല എങ്കിലും എല്ലാവരും പറയുന്നു ഫയങ്കരമെന്ന്! സൌദിയിലായതുകൊണ്ടു കാണാനും പറ്റില്ല, ഇനിയെന്നാ ചെയ്യുമെന്നു ചിന്തിച്ചിരിക്കുമ്പോഴാണീ റിവ്യൂ കാണുന്നത് ... ഏതായാലും കാണാന്‍ കഴിയാത്തതിലുള്ള സങ്കടം ശ്ശി കൊറഞ്ഞോന്നൊരു സംശ്യം ഇല്യാതില്ല...

Anil cheleri kumaran said...

നല്ല പടം ആണെന്നാ ഞാനും കരുതിയെ..

poor-me/പാവം-ഞാന്‍ said...

Being the treasurer of MammooTTy fans' assosciation ,Trichur you can write an article like this only!!!
ഇതില്‍ ആ താടി വച്ച പയ്യനെ(പേരറിയില്ല) ഒന്നു തേച്ചുമിനുക്കിയെടുത്താല്‍ ഭാവിയില്‍ തിളങ്ങാന്‍ സാധ്യതയുണ്ടെന്നു തോന്നുന്നു.

send him to Iringalakkuda!!!

sm sadique said...

ങ്ങാഹാ…. ഇത്രയുമുള്ളോ മലർവാടി; ഞാൻ കരുതി………

ബിന്ദു കെ പി said...

@ poor-me/പാവം-ഞാന്‍ : താങ്കൾ എന്താണ് പറഞ്ഞുവരുന്നത്? മനസ്സിലായില്ല.....
ഞാൻ എന്നു മുതലാണ് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ട്രഷറർ ആയത്? അതൊന്നറിഞ്ഞാൽ കൊള്ളാം..

ഭൂതത്താന്‍ said...

ബൂസ്റ്റ്‌ ഈസ് ദി സെക്രെറ്റ്‌ ഓഫ് ഓള്‍ ....കുറച്ചു പ്രശസ്തരുടെ ബൂസ്റ്റ്‌ ഉണ്ടേല്‍ ആര്‍ക്കും (അവരുടെ മക്കള്‍ക്ക് ) എന്തും ആവാലോ ...പിന്നെ മാധ്യമക്കാര്‍ അത് വേണ്ടും വണ്ണം ബൂസ്റ്റ്‌ ആക്കുകേം ചെയ്യും ...സംഗതി ജോര്‍

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

വലിയ ബൌദ്ധികനിലവാരം ഇല്ലാത്തോണ്ടായിരിക്കും നിച്ച് പടം ഇഷ്ടായി. ഒരു പുതുമുഖം എന്ന നിലയിൽ‌ വിനീതും കൂട്ടരും വലിയ ബോറടിപ്പിക്കാതെ (കഥയുടെ ലോജിക്ക് ഒക്കെ പോട്ടെ)പടം എടുത്തിട്ടുണ്ട്..

അപ്പൂപ്പന്മാരുടെ കാലം അവസാനിച്ച് കാണാൻ മെഴുകുതിരികത്തിക്കുന്നവനായോണ്ടാണോ എന്നറിഞ്ഞൂടാ..പിള്ളേഴ്സ് സെറ്റിനു എന്റെ വക ഒരു തട്ടുപൊളിപ്പൻ അഭിവാദ്യങ്ങൾ..

ഇന്നലെയാ പടം കണ്ടത്..തിയ്യേറ്ററിൽ നല്ല കയ്യടിയായിരുനു.കാശുകൊടുത്ത് അടിപ്പിക്കുന്നതാവില്ല, മലയാളിയുടെ ആസ്വാദനനിലവാരം താഴ്ന്നു പോയിക്കാണും..ലതാവും

Unknown said...

നല്ല ഒരു റൈറ്റ് അപ്പ്‌ .......ഒരുപാട് കൊട്ടിഗോഷിച്ചു വന്നതാ ഫിലിം ആണ് എനിട്ട്‌ ഇത് പോലെ ആയി അല്ലെ

അതേയ് നല്ലപാതിക്കു ഇയാളോട് തോനിയ കലിപ്പ് ആണോ ഒരു ഏനക്കേഡി ബ്ലോഗ്‌ ആയതു ??

ചുമ്മാ ചോദിച്ചതാ കേട്ടോ

ജയരാജ്‌മുരുക്കുംപുഴ said...

nooru shathamanam sathyam... ente postu koodi onnu nokkane......

poor-me/പാവം-ഞാന്‍ said...

@ poor-me/പാവം-ഞാന്‍ : താങ്കൾ എന്താണ് പറഞ്ഞുവരുന്നത്? മനസ്സിലായില്ല.....
ഞാൻ എന്നു മുതലാണ് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ട്രഷറർ ആയത്? അതൊന്നറിഞ്ഞാൽ കൊള്ളാം..


BINDU JI
The word ട്രഷറർ it self implies what it is meant!!!
Unfortunately "!!!" marks escaped your attention...
As you are a blogger of higher standard and fame no malayali reader will under estimate you as a biased writer...You have shared your thought as it is and we have been receiving it like that only!!! I am pained to know that you had failed to take the joke as it was...and hope others will not..

But I do repeat my following comment which was based on your previous posting
ഇതില്‍ ആ താടി വച്ച പയ്യനെ(പേരറിയില്ല) ഒന്നു തേച്ചുമിനുക്കിയെടുത്താല്‍ ഭാവിയില്‍ തിളങ്ങാന്‍ സാധ്യതയുണ്ടെന്നു തോന്നുന്നു.

send him to Irinjaaalakkuda

Unknown said...

കൊള്ളാം ഒരു പുതുമയൊക്കെയുണ്ട് പടത്തിന്.

Bindhu Unny said...

ബിന്ദു സിനിമാനിരൂപണവും തുടങ്ങിയോ? തീയറ്ററില്‍ പോയി കണ്ടതിന്റെ സങ്കടം മാറ്റിയതാവും ല്ലേ? :)
സിഡി ഇറങ്ങുമ്പോഴോ ടിവിയില്‍ വരുമ്പോഴോ മാത്രം കാണാന്‍ കൊള്ളാവുന്നതാണ് ഇപ്പൊഴത്തെ പല സിനിമകളും. അക്കൂട്ടത്തില്‍ ഇതും. :)

ഗന്ധർവൻ said...

‘മലർവാടി’ ശരാശരി നിലവാരം പുലർ‌ത്തുന്ന ഒരു സിനിമ തന്നെ.സംശയമില്ല.പക്ഷെ സിനിമയിൽ ചിലപ്പോഴെങ്കിലും ഒരു ഫ്രെഷ്നെസ്സ് ഫീൽ ചെയ്യുന്നുണ്ട്.ആദ്യത്തെ സംരംഭം എന്ന രീതിയിൽ നോക്കുമ്പോൾ വിനീതിനു ഒരു സൌജന്യമാകാം.കാരണം ഒരു എക്സ്പീരിയൻസിന്റെ കുറവാണ് ഈ ചിത്രത്തിൽ മുഴച്ച് നിൽക്കുന്നത്.പിന്നെ ലോജിക്കില്ലാത്ത കുറേ സീനുകൾ വന്ന് രസം കെടുത്തിയെന്നുള്ളത് സത്യം.പക്ഷെ ഈ ചിത്രത്തെ പൂർ‌ണ്ണമായി തള്ളിക്കളയരുത്.ഭാവിയിൽ ഒരു നല്ല സംവിധായകനാകാനുള്ള ചില സാധ്യതകളൊക്കെ വിനീതിനുണ്ടന്ന് തോന്നുന്നു.ഏറ്റവും വലിയ കാര്യം ശ്രീനിവാസന്റെ ശൈലി കോപ്പിയടിക്കാതെ സ്വന്തമായി ഒരു ശൈലി ഉണ്ടാക്കിയെടുത്തു എന്നുള്ളതാണ്.

ഗന്ധർവൻ said...

:0)

OAB/ഒഎബി said...

സിനിമ കാണാന്‍ നേരമില്ലാത്ത ഞാന്‍ എത്ര ഭാഗ്യവാന്‍ !

Vishwajith / വിശ്വജിത്ത് said...

പുതുമ ഇല്ലാത്ത സിനിമ ആണെങ്കിലും, വേണ്ട രീതിയില്‍ പേസ് ചെയ്തിട്ടുണ്ട് പടം. ബോര്‍ അടിപ്പിക്കുന്നില്ല ഒരിക്കലും. അത് കൊണ്ട് തന്നെയാണ് ഇത് മറ്റു പടങ്ങളേക്കാള്‍ കൂടുതല്‍ ഓടിയത്. ദിലീപിനും ഇതിന്റെ വിജയത്തില്‍ കാര്യമായ റോള്‍ ഉണ്ട്. ഇതിന്റെ മാര്‍ക്കറ്റിംഗ് ഗംഭീരമായിരുന്നു. മലയാള സിനിമയിലെ തന്നെ ഏറ്റവും നല്ലൊരു ബിസിനസ്‌ മാന്‍ ആണ് ദിലീപ്

Arun Meethale Chirakkal said...

ഞാന്‍ സിനിമ കണ്ടിട്ടില്ല. എന്തായാലും പറഞ്ഞു വന്നതില്‍ നിന്നും വ്യ്തസ്തമായത് കേട്ടപ്പോള്‍ സമാധാനം.
ജാക്കി പുരാണം വായിച്ചു. എനിക്ക് പട്ടികല്ലേ ഭയമാന്നു, പക്ഷെ ഹൃദയസ്പര്ശിയയൊരു പോസ്റ്റ്‌.
മര്‍ലേ ആന്‍ഡ്‌ മി കണ്ടിട്ടുണ്ടോ ?

http://mytravelsmylife.blogspot.com/2010/07/dogs-prayer.html

ദീപുപ്രദീപ്‌ said...

ഞാന്‍ മലര്‍വാടി ഇത് വരെ കണ്ടിട്ടില്ല, പക്ഷെ മികച്ച ചിത്രം എന്നാ നിരൂപണങ്ങള്‍ കേട്ടപ്പോള്‍ ഞാന്‍ സത്യമാണെന്ന് വിചാരിച്ചിരുന്നു.
ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ മുഴുവന്‍ കഥ കിട്ടി, ഇനിയിപ്പോ സിനിമ കാണണ്ട ആവശ്യം ഇല്ല .

വിനയന്‍ said...

കാണില്ലാ എന്ന് തന്നെയാണ് വിചാരിച്ചത്...കഥ കേട്ടപ്പോള്‍ പൂര്‍ത്തിയായി... സിനിമ കണ്ടു മനം മടുത്തു എഴുതിയതാണ് എന്ന് മനസ്സിലായി.
:)...

Fayas said...

എന്റെ ചേച്ചീ...പടം പച്ച പൊളിയാണോ... ഇവിടെ ഈ സൌദിയില്‍ എന്തോന്ന് സിനിമ.... ടീവി തുറന്നാല്‍ '' മാന്യമഹാജനങ്ങളേ'' എന്നാ പാട്ടുകേള്‍ക്കാന്‍ തുടങ്ങും ....ഏതായാലും ശ്രീനിവാസന്റെ മകന്‍ സംവിധാനവും കഥാരചനയും ആലാപനവും നിര്‍വഹിച്ച ഈ സിനിമ പൊളിയാണെന്നു കേട്ടാല്‍ ശ്രീനിവാസന്‍ സഹിക്കുമോ ആവോ.........

Joy Palakkal said...

നിര്‍ദ്ദേശം മനസ്സില്‍ കുറിച്ചീട്ടുണ്ട്‌.ഇനിയും ഇതുപോലെ, നല്ല നിര്‍ദ്ദേശങ്ങളും,അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു
മലർവാടി ശരിക്കും ശരാശരിയിലും താഴെ നിലവാരം ഉള്ള ഒരു സിനിമയാണു.അല്ലേ?..

K@nn(())raan*خلي ولي said...

സിനിമ കാണാറില്ല, ടീവിയില്‍ പോലും. (അതുകൊണ്ട് ആരോഗ്യത്തിനു കുഴപ്പമില്ലാ..)

നിസ്സാരന്‍ said...

നന്നായി എഴ്തിയിട്ടുണ്ട്, ഭാവുകങ്ങള്‍

Gopakumar V S (ഗോപന്‍ ) said...

ഞാനും കണ്ടു...കൃത്യമായ നിരൂപണം തന്നെ...
ആശംസകൾ ....

വീകെ said...

“ഹോ ആശ്വാസമായി ബിന്ദുച്ചേച്ചി...!
ഈ പടം കാണാത്തതിലുള്ള വിഷമത്തിലായിരുന്നു ഞാൻ...“

ഇനീപ്പൊ ആ കാശു ലാഭം...!!
ചേച്ചി എന്നാ സിനിമാ നിരൂപണം തുടങ്ങ്യേ...?

ആശംസകൾ...

Avinash Bhasi said...

e kuravu vineeth adutha cinemayil nikathikkollum... cinmema samvidhaanam athra chillara paniyonnum allla.... athum aadya cinema puthumughangale kondu...

btw ur blog is gud to read..keep writng :)

Sureshkumar Punjhayil said...

Budhijeevikal...!

Manoharam, Ashamsakal...!!!

ബഷീർ said...

കുറെ കാലമായി സിനിമയൊന്നും കാണാറില്ലാത്തതിനാൽ ആ ടെൻഷനില്ല :)

റിവ്യൂ നന്നായി

Jishad Cronic said...

ഞാന്‍ഇപ്പോളും സിനിമ കണ്ടിട്ടില്ല

Sukanya said...

“നല്ലതാണ്,വരൂന്നേ.."എന്നൊക്കെ പറഞ്ഞ് കൊണ്ടുപോയി കാണിക്കുന്ന പടങ്ങളെങ്ങാനും മോശമായാല്‍ പിന്നെ അതിന്റെ കലിപ്പ് അടുത്ത പടം കാണുന്നതുവരെ നിലനില്‍ക്കും‍
ഇതെന്തു പാട്! ഇങ്ങേരുടെ മട്ടു കണ്ടാല്‍ സിനിമ സംവിധാനം ചെയ്തത് ഞാനാണെന്നു തോന്നുമല്ലോ).

ഇതുപോലെ എനിക്കും തോന്നിയിട്ടുണ്ട്. :-)

സിനിമ കണ്ടില്ല. ഇത് വായിച്ചതുകൊണ്ട് കാണണം എന്നുമില്ല.

yousufpa said...

പടത്തിന് പുതുമയില്ല എന്ന് പറയാൻ ഞാൻ ആളല്ല.എങ്കിലും, ഗോവയാണ് അതിലെ ആദ്യന്തിക ലക്ഷ്യമായി കാണുന്നത്.എന്ന് വെച്ചാൽ അടിച്ച് പൂസാകുക എന്ന് തന്നെ.സന്തോഷിക്കാൻ എത്രയേറെ വഴികളുണ്ട്.ഒട്ടേറെ നന്മയിലേക്ക് വഴി തിരിക്കാവുന്ന ഒരു തീം ആയിരുന്നു.

ഷൈജൻ കാക്കര said...

ഒരു അവധിക്ക്‌ രണ്ട് സിനിമയെങ്ങിലും നല്ലപാതിയെ കാണിച്ചില്ലെങ്ങിൽ (എനിക്കും കാണണം), ശരിയാവുകയില്ലല്ലോ?

മലർവാടിയും പ്രാഞ്ചിയേട്ടനും കണ്ടു...

മലർവാടിയിൽ മേമ്പോടിക്ക്‌ രാഷ്ട്രീയ വിമർശനമാണെങ്ങിൽ പ്രാഞ്ചിയേട്ടനിൽ അത്‌ സാമുഹ്യവിമർശനമാണ്‌... രണ്ടും ശരാശരിക്ക്‌ താഴെ...

രമേശ്‌ അരൂര്‍ said...

ബ്ലോഗും എഴുത്തും ഇഷ്ടപ്പെട്ടു ..ഭാവുകങ്ങള്‍
മികച്ച രചനകള്‍ വീണ്ടും പ്രതീക്ഷിക്കുന്നു .
സംയംകിട്ടുമ്പോള്‍
മരുഭൂമികള്‍ എന്ന ഒരു കൊച്ചു ബ്ലോഗുണ്ട്
അവിടെയും ഒന്ന് വരിക
www.remesharoor.blogspot.com

mini//മിനി said...

കഥയുടെ ഗതിയറിഞ്ഞതിനാൽ ഇനി ഏതായാലും സിനിമ കാണാൻ തന്നെ തീരുമാനിച്ചു. നന്നായിട്ടുണ്ട്.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഞാന്‍ സിനിമ കാണാറില്ല . അതിന്നാല്‍ രക്ഷപ്പെട്ടു!!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഞാന്‍ സിനിമ കാണാറില്ല . അതിന്നാല്‍ രക്ഷപ്പെട്ടു!!

അതിരുകള്‍/പുളിക്കല്‍ said...

ബിന്ദു ചേച്ചീ,


അഞ്ച് വര്‍ഷമായി സിനിമ കണ്‍ടിട്ട്.ഈ റിവ്യൂ വായിച്ചപ്പോള്‍ മലര്‍വാടി കണ്‍ട പ്രതീതിയായി.പുതുമുഖങ്ങള്‍ രംഗത്തുവന്നാലെ മലയാള സിനിമയുടെ ശോചനാവസ്ഥമാറുകയുള്ളൂ....

ചിതല്‍/chithal said...

അല്പം വൈകിയാണു്‌ വായിച്ചതു്‌. യുവജനത സിനിമയെ മുന്നോട്ടുനയിക്കാൻ കളരിയിലിറങ്ങണം എന്നതിനു്‌ രണ്ടഭിപ്രായമില്ല. പക്ഷെ അതു്‌ കലാമൂല്യത്തെ മാറ്റിനിർത്തിയാവരുതു്‌.

പഞ്ചാരകുട്ടന്‍ -malarvadiclub said...

എന്താ ഇപ്പോള്‍ പുതിയതായിട്ട് ഒന്നും എഴുതാത്തത് ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

ഇ.എ.സജിം തട്ടത്തുമല said...

പടം കണ്ടില്ല. ഇനി കാണാനും ആഗ്രഹമില്ല. എന്തിന്, ഇപ്പോ പടമേ കാണാറില്ല. ആശംസകളോടെ!

Unknown said...
This comment has been removed by the author.
UMESH KUMAR said...

ബിന്ദു.
പുതിയ ഒരു വഴിപോക്കാനാണ് ,
ആദ്യമായാണ് ഈ ബ്ലോഗില്‍ വരുന്നത് .
അവലോകനം നന്നായിട്ടുണ്ട്.
ഇതാണീ പടത്തിന്റെ ഉള്ളടക്കമെങ്കില്‍ ,
എന്തായാലും തിയേറ്ററില്‍ പോയി കാണില്ല.
പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.

Villagemaan/വില്ലേജ്മാന്‍ said...

നന്നായി എഴുതിയിട്ടുണ്ട്...എഴുത്തിനെ മാത്രം ആണ് ഉദ്ദേശിച്ചത് കേട്ടോ..വിഷയത്തെ കുറിച്ച് അല്പം വിയോജിപ്പ്..

ബിന്ദു എഴുതിയതുപോലെ അത്ര മോശം പടമാണോ മലര്‍വാടി ? മലര്‍വാടി തീയേറ്ററില്‍ പോയി കണ്ടത്തില്‍ ഒരു വിഷമവും തോന്നിയില്ല എനിക്ക്..കാരണം ഇവിടെ തീയേറ്ററില്‍ പോയി പദം കാണാന്‍ സാമാന്യം നല്ല പണം മുടക്കണം.അതുകൊണ്ട് തിരഞ്ഞെടുത്ത പടങ്ങള്‍ മാത്രം കാണുന്നവര്‍ ആണ് സാധാരണ പ്രവാസികള്‍..
ഇവിടുത്തെ തഴക്കവും പഴക്കവും വന്ന സംവിധായകര്‍ പടച്ചു വിടുന്ന "സാധനങ്ങള്‍ " ( ഇത് ഒരു സിനിമാക്കാരുടെ പദം തന്നെ ) വെച്ച് നോക്കുമ്പോള്‍ ഇത് എത്ര ഭേദം.ഈ വര്ഷം ഇറങ്ങിയ എന്പതില്‍ പരം ചിത്രങ്ങളില്‍ കാണാന്‍ കൊള്ളാവുന്നത് എത്ര ഉണ്ട് ?
പിന്നെ ഇരുപതുകളില്‍ ജീവിക്കുന്ന ഒരു സംവിധായകന്റെ ആദ്യത്തെ ഉദ്യമം.ചെറുപ്പക്കാരുടെ ഒരു ബോള്‍ഡ് ആയ ഉദ്യമം..കുറവുകള്‍ മാത്രം കാണുമ്പോള്‍ അതും കൂടി അംഗീകരിച്ചു കൊടുത്തല്ലേ പറ്റു... അത് .ക്ലീഷേകള്‍ ഉണ്ടാവാം..എങ്കിലും ഒരു ഫ്രെഷ്നെസ് ഈ പദത്തിന് ഉണ്ട് എന്നാണ് എനിക്ക് തോന്നിയത്..

ഗൗരിനാഥന്‍ said...

നന്നായി സുഹൃത്തേ ഇങ്ങനെ ഒരു പോസ്റ്റിട്ട് എന്നെ രക്ഷിച്ചതിന്..ഞാനാണെങ്കില്‍ അപൂര്‍വരാഗങ്ങള്‍ കണ്ടതിന്റെ ക്ഷീണം മലര്‍വാടി കൊണ്ട് തീര്‍ക്കാം എന്ന് കരുതി ഇരിക്കുകയായിരുന്നു..എന്തായാലും മനസ്സു നിറഞ്ഞനന്ദി..അപകടങ്ങളില്‍ സുഹൃത്തുക്കള്‍ തുണയായിരിക്കും എന്ന് പറഞ്ഞെതെത്ര നേര് :)

ഉസ്മാന്‍ പള്ളിക്കരയില്‍ said...

സിനിമാവലോകനം ഇഷ്ടമായി. സെൻസിബിൽ ആയ എഴുത്ത്.

riyaas said...

പടം ഇഷ്ടമായില്ലായിരുന്നു..പിന്നെ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് കാരണം കാശ് പോയില്ല സമയം മാത്രം..ചോറ് തിന്നുമ്പോ കാണാന്‍ പറ്റിയ പടം ...
റിവ്യൂ ഒരുപാടിഷ്ടായി

ജെ പി വെട്ടിയാട്ടില്‍ said...

malavaadi arts clubbile puthumukham ente family friend aanu. her home is at pattturaickal.

her old photo is still in our club

www.snclubthrissur.com

ഒരില വെറുതെ said...

കഥ പറച്ചില്‍ രസമുണ്ട്.

Post a Comment

MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP