സ്വാഗതം...ഏവര്‍ക്കും, എന്റെ ലോകത്തിലേയ്ക്ക്..
സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങണമെന്ന ആഗ്രഹം എന്റെ ഉള്ളില്‍ തോന്നിത്തുടങ്ങിയിട്ട് ഏതാനും മാസങ്ങളായിരിക്കുന്നു. കുട്ടിക്കാലം മുതല്ക്കേ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ സ്ഥിരം വായനക്കാരിയായ എനിക്ക് ഒക്റ്റോബര്‍ ലക്കത്തില്‍ നിന്നാണ് ബ്ലോഗിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. (പിന്നീട് ഒരുപാട് പേര്‍ക്ക് ആ ലേഖനങ്ങള്‍ പ്രചോദനമായിട്ടുണ്ടല്ലോ). “കൊടകര പുരാണ“ത്തില്‍ തുടങ്ങി ഒരുപാട് ബ്ലോഗുകള്‍ വായിച്ചുനോക്കി. ഇതുപോലെ ശ്രദ്ധിക്കപ്പെടുന്ന രീതിയിലൊക്കെ എഴുതാന്‍ സാധിക്കുമോ എന്ന ഭയത്തില്‍ നിന്നുളവായ മടിയായിരുന്നു എന്നെ പിന്തിരിപ്പിച്ചുകൊണ്ടിരുന്നത്. പോരാത്തതിന് എന്നും എവിടെയും എനിക്ക് കൂട്ടായിട്ടുള്ള അപകര്‍ഷതാ ബോധവും!! അവസാനമിതാ, രണ്ടും കല്‍പ്പിച്ച് ഞാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ്. കൂട്ടിന് പ്രിയ ഭര്‍ത്താവിന്റെ പ്രോത്സാഹനവും..അല്പസ്വല്പ്പമായുള്ള വായനാനുഭവം മാത്രം കൂട്ട്. അത് എഴുത്തിന് എത്രമാത്രം സഹായകരമാകുമെന്നറിയില്ല. എല്ലാ ദിവസവും മുടങ്ങാതെ ഡയറിപ്പേജുകള്‍ എഴുതിനിറയ്കുന്നതാണ് എഴുത്തുമായുള്ള ഒരേ ഒരു ബന്ധം!മലയാളത്തില്‍ ടൈപ്പ് ചെയ്യുക എന്നതൊരു ശ്രമകരമായ ജോലി തന്നെ. ഓരോ അക്ഷരവും പെറുക്കി വയ്ക്കുമ്പോള്‍, പണ്ട് ആശാന് പള്ളിക്കൂടത്തില്‍ ആശാത്തി അക്ഷരം പഠിപ്പിച്ചതാണ് ഓര്മ വരുന്നത്. നിലത്തു വിരിച്ച മണലില്‍ കൈപിടിച്ച് കനകാശാത്തി എഴുതിച്ച അക്ഷരങ്ങള്‍!!...അതെ, എനിക്കിത് പുതിയൊരു കളരിയാണ്..എഴുത്തിന്റെ മറ്റൊരു കളരി.....!!
Monday, March 17, 2008
Subscribe to:
Post Comments (Atom)
4 പ്രതികരണങ്ങള്‍:
സുസ്വാഗതം ബൂലോഗത്തേക്ക്...
ബൂലോഗത്തേക്ക് സ്വാഗതം ബിന്ദു
ബ്ലോഗിംഗിനെപറ്റി എന്തെങ്കിലും കൂടുതല്‍ അറിയണമെന്നുണ്ടോ, ഒരു പോസ്റ്റ് വഴി ബൂലോഗത്തോട്
ചോദിക്കൂ, പലരും നിങ്ങടെ സഹായത്തിനെത്തും. ഇതാ ഇതു പോലെ
Happy blogging!!
കളരിയിലേക്ക് സ്വാഗതം.
:)
നിങ്ങളുടെ പ്രതികരണം ഇവിടെ കുറിയ്ക്കൂ...