Saturday, April 26, 2008

ഒരു വ്യാഴവട്ടം

മനസ്സുകൊണ്ടൊരു മടക്കയാത്ര നടത്തുകയാണ് ഞാന്‍..

കല്യാണാലോചനകള്‍ തകൃതിയായി നടക്കുന്ന കാലം. പലതിലും പ്രധാന തടസ്സം എന്റെ അഞ്ചടി ഏഴിഞ്ച് പൊക്കം തന്നെ. ജാതകവും മറ്റെല്ലാ ഘടകങ്ങളും ഒത്തിണങ്ങി അവസാനം സംഗതി പെണ്ണുകാണലിലെത്തുമ്പോള്‍ പലപ്പോഴും ചെക്കന്‍ എന്റെ പകുതിയേ കാണൂ!. ഒരു ഡിസംബര്‍ 24ന് മറ്റൊരു പെണ്ണുകാണല്‍ ചടങ്ങിനായി വീടും ഞാനും ഒരുങ്ങി. അതിഥികള്‍ വരേണ്ട സമയമായതോടെ വീട്ടില്‍ ഞങ്ങളെക്കൂടാതെ സ്വന്തക്കാരും മറ്റുമായി സാമാന്യം നല്ല ജനത്തിരക്ക്. വീട്ടില്‍ അങ്ങിനെയാണ്. ഇത്തരം കാര്യങ്ങളൊക്കെ എല്ലാവരും കൂടി മഹാസംഭവമാക്കി മാറ്റും! അവര്‍ വന്നിറങ്ങുന്ന കാറും പ്രതീക്ഷിച്ച് പടിക്കലേക്ക് ദൃഷ്ടിയുറപ്പിച്ച് എല്ലാവരും. അവര്‍ക്ക് വീട് തെറ്റേണ്ടെന്നു കരുതി അനിയന്‍ ഗേറ്റില്‍ തന്നെ നിലയുറപ്പിച്ചു.

എന്നാല്‍, എല്ലാവരുടേയും പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട്, ബസ്സില്‍ അമ്പലനടയില്‍ വന്നിറങ്ങി, നേരെ തറവാട്ടിലേക്ക് പോയി, അങ്ങനെ വീടിന്റെ പുറകുവശത്തുകൂടെയാണ് കഥാപുരുഷനും പെങ്ങളും അളിയനും എത്തിയത്. അതുകൊണ്ടൊരു മെച്ചമുണ്ടായി. എന്റെ ബെഡ് റൂമിന്റെ ജനലില്‍ കൂടി നേരത്തേതന്നെ എനിക്ക് കാണാന്‍ പറ്റി. കര്‍ട്ടന്റെ വിടവിലൂടെ ഞാന്‍ ഒളിഞ്ഞുനോക്കി. ഹാവൂ, രക്ഷപ്പെട്ടു! പൊക്കം വേണ്ടുവോളമുണ്ട്!. വലിയ കുഴപ്പമില്ല, മനസ്സ് പറഞ്ഞു. ചായ സല്‍ക്കാരത്തിനു ശേഷം, തമ്മില്‍ സംസാരിക്കുക എന്ന അടുത്ത ഘട്ടം. വലിയ നാട്യങ്ങളൊന്നുമില്ലാത്ത ആ സംസാരശൈലി എനിക്ക് ഇഷ്ടമായി. അവരെല്ലാം പോയശേഷം പിന്നെ വീട്ടില്‍ ചര്‍ച്ചകളുടെ കോലാഹലം. അവരോട് എന്തു മറുപടി പറയണമെന്നതാണ് വിഷയം. എനിക്ക് സമ്മതമെന്ന് ഞാന്‍ പറഞ്ഞെങ്കിലും പൊതുവേ അര്‍ക്കും ആളെ അത്ര പിടിച്ച മട്ടില്ല. പിന്നെ പലതരം ഉപദേശങ്ങള്‍: ഇത് വിട്ടുകളയുന്നതാണ് നല്ലത്, ഇനിയുംനല്ല അലോചനകള്‍ വരും, എനിക്ക് ഇതിലും നല്ല ആളെ കിട്ടും , അങ്ങനെ പലതും. “കുറച്ച് കറുത്തിട്ടാണ്” എന്ന് അമ്മയും “നിന്റെ ഇഷ്ടം” എന്ന് അച്ഛനും എങ്ങും തൊടാതെ പറഞ്ഞൊഴിഞ്ഞു. പൂര്‍ണ്ണപിന്തുണ തന്നത് അനിയന്‍ മാത്രം.
ഞാന്‍ ആകെ ധര്‍മ്മസങ്കടത്തിലായി. അവസാനം മുന്നോട്ടു പോകാന്‍ തന്നെ ഞാന്‍ തീരുമാനിക്കുകയായിരുന്നു.(എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം!) പിറ്റേന്ന് അവര്‍ക്കും സമ്മതമെന്നറിയിച്ചതോടെ കാര്യങ്ങള്‍ കല്യാണനിശ്ചയത്തില്‍ ചെന്നെത്തി.

നിശ്ചയത്തിനു ശേഷമുള്ള പതിവുകളായ ഫോണ്‍ ചെയ്യല്‍, തമ്മില്‍ ഇടയ്ക്കിടെ കാണല്‍, കത്തയയ്ക്കല്‍ തുടങ്ങിയ പ്രണയാനുഭവങ്ങളൊന്നും എനിക്ക് ഉണ്ടായില്ലെന്ന് പ്രത്യേകം പറഞ്ഞുകൊള്ളട്ടെ. എന്തിന്, ഒരു ഫോട്ടൊ പോലും ഉണ്ടായിരുന്നില്ല! കല്യാണം അടുത്തപ്പോഴേയ്ക്കും ആളുടെ മുഖച്ഛായ തന്നെ ശരിക്ക് ഓര്‍മ്മയില്ലാതായിത്തുടങ്ങി എന്നതാണ് രസം.

ഒടുവില്‍, എനിക്കായി വീടും പരിസരവും അണിഞ്ഞൊരുങ്ങിയ ആ ദിവസം വന്നെത്തി.. ഞങ്ങളുടെ അമ്പലത്തില്‍, മുഴുക്കാപ്പു ചാര്‍ത്തിയ കൃഷ്ണ വിഗ്രഹത്തിനു മുന്നില്‍, താലികെട്ടിനാ‍യി വേവലാതിയോടെ മുഖം കുനിച്ചു നിന്ന ദിവസം..


ഒരു വ്യാഴവട്ടം ഇന്ന് പൂര്‍ത്തിയാകുന്നു.. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ.. എത്ര പെട്ടെന്നാണ് കാലം കടന്നുപോയത്!. അന്നത്തെ ആ അപരിചിതനായ വ്യക്തി ഇന്ന് എനിക്ക് ജീവിതത്തില്‍ ലഭിച്ച ഒരേ ഒരു ഭാഗ്യമാ‍ണ്. അറിയാം, നേട്ടങ്ങളുടെ പട്ടികയില്‍ ഞങ്ങള്‍ക്ക് അധികമൊന്നും അവകാശപ്പെടാനില്ലെന്ന്, പരസ്പര സ്നേഹം നല്‍കുന്ന
തണലല്ലാതെ..

41 പ്രതികരണങ്ങള്‍:

ബിന്ദു കെ പി said...

മനസ്സുകൊണ്ടൊരു മടക്കയാത്ര നടത്തുകയാണ് ഞാന്‍..

പ്രവീണ്‍ ചമ്പക്കര said...

ഒരു നല്ല തിരുമാനം എടുത്തു ഒരു വ്യാഴവട്ടം പു‌ര്‍ത്തി ആക്കുന്ന ഈ വേളയില്‍ എല്ലാ അശംസകളും......

സിനി said...

ചില തീരുമാനങ്ങള്‍ അങ്ങനെയാണ്.
ദൈവം നേരത്തേ നമുക്കായി
കരുതിവെച്ചതായിരിക്കാം അത്.
അന്നെടുത്ത തീരുമാനം ഒരിക്കലും
തെറ്റായിപ്പോയില്ലെന്ന് കാലം തെളിയിച്ചില്ലേ.?
ഐശ്വര്യപൂര്‍ണ്ണമായൊരു ജീവിതം കൊതിക്കുന്ന
സ്ത്രീക്ക് ഇതില്‍പ്പരം മറ്റെന്തു സൌഭാഗ്യം..?

മഴയെത്ര പെയ്താലും
മഞ്ഞെത്ര പൊഴിഞ്ഞാലും
ഒന്നിച്ചു തുഴയാനും
ഒരുമിച്ചു കരേറാനും
നിന്‍ തുണയായി എന്നെന്നും
അവനുണ്ടാകട്ടെ.

മനം നിറഞ്ഞ ആശംസകള്‍..!

Unknown said...

ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും ഇങ്ങിനെ പറയാന്‍ കഴിയുന്നല്ലോ. മാതൃകാ ദാമ്പത്യം വിജയിപ്പൂ താക

നന്ദു said...

പന്ത്രണ്ടാം വിവാഹവാര്‍ഷികത്തിനു എല്ലാവിധ ആശംസകളും. :)

വല്യമ്മായി said...

പന്ത്രണ്ടാം വിവാഹ വാര്‍ഷികത്തിന് ആശംസകള്‍

തറവാടി / വല്യമ്മായി

കണ്ണൂരാന്‍ - KANNURAN said...

ആശംസകള്‍. ഈ മാസം ഞങ്ങളുടെ 10 വര്‍ഷം പൂര്‍ത്തിയായി :)

പാമരന്‍ said...

ആശംസകള്‍..

PPJ said...

:)

ഹരീഷ് തൊടുപുഴ said...

ആശംസകള്‍..........ദൈവം ഇനിയും, ഇനിയും, ഇനിയും നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു.

siva // ശിവ said...

....ആശംസകള്‍....

നിരക്ഷരൻ said...

ആ ബന്ധത്തിന് ഒരു 10 വ്യാഴവട്ടക്കാലം കൂടെ ആശംസിക്കുന്നു. (കുറഞ്ഞ് പോയോ ?) :) :)

ഓ.ടോ:- 5 അടി 7 ഇഞ്ച് പൊക്കമുള്ള ബിന്ദുവിന്റെ അത്രയും തന്നെ വിഷമം, 5 അടി 8 ഇഞ്ച് പൊക്കമുള്ള എന്റെ മുഴങ്ങോടിക്കാരി പൊണ്ടാട്ടിയും അനുഭവിച്ച് കാണുമല്ലേ ?

ശ്രീ said...

കുറച്ചു വൈകി എങ്കിലും വിവാഹ വാര്‍ഷികാശംസകള്‍, ചേച്ചീ...
ഇനിയും ഒരുപാട് കാലം സന്തുഷ്ടമായ കുടുംബജീവിതം തുടരാനാകട്ടെ എന്നാശംസിയ്ക്കുന്നു.
:)

യാരിദ്‌|~|Yarid said...

പെണ്ണൂകാണല്‍ സമയത്തു ആ ചേട്ടന്റെ മനോനില എന്തായിരിന്നിരിക്കും..;)

Kaithamullu said...

വ്യാഴവട്ടാശംസകള്‍, ബിന്ദൂ!
(മുറിച്ച് വായിക്കല്ലേ....)

ഉഗാണ്ട രണ്ടാമന്‍ said...

മനം നിറഞ്ഞ ആശംസകള്‍...!

തോന്ന്യാസി said...

ഒരു ലോഡാശംസകള്‍.....

ഓ.ടോ. നിരക്ഷരന്‍ ചേട്ടാ ഗീതേച്ചി ഇപ്പോഴല്ലേ അനുഭവിച്ചോണ്ടിരിക്കുന്നത്......ഞാനീ പരിസരത്ത് വന്നിട്ടേയില്ലേ.......

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

"നിശ്ചയത്തിനു ശേഷമുള്ള പതിവുകളായ ഫോണ്‍ ചെയ്യല്‍, തമ്മില്‍ ഇടയ്ക്കിടെ കാണല്‍, കത്തയയ്ക്കല്‍ തുടങ്ങിയ പ്രണയാനുഭവങ്ങളൊന്നും എനിക്ക് ഉണ്ടായില്ലെന്ന് പ്രത്യേകം പറഞ്ഞുകൊള്ളട്ടെ. എന്തിന്, ഒരു ഫോട്ടൊ പോലും ഉണ്ടായിരുന്നില്ല! കല്യാണം അടുത്തപ്പോഴേയ്ക്കും ആളുടെ മുഖച്ഛായ തന്നെ ശരിക്ക് ഓര്‍മ്മയില്ലാതായിത്തുടങ്ങി എന്നതാണ് രസം."

ഹൊ ദൈവമേ....
ഞാനെന്താ കേള്‍ക്കുന്നത്‌...
ഈ നൂറ്റാണ്ടിലെ തന്നെ
ഏറ്റവും വലിയ കള്ളമാണെന്നാ...
തോന്നുന്നേ....സത്യം....

എന്തായാലും അത്‌ തൊണ്ട തൊടാതെ
വിഴുങ്ങാന്‍ അന്യന്‌ കഴിയില്ല...
അതും 'ഇന്നത്തെ കാലത്തേ'.....
ഏത്‌.......അതുതന്നെ....

എന്തായാലും കാത്തിരുപ്പിന്‌ ശേഷം
ഒരു നല്ല ഹസ്സിനെ കിട്ടിയല്ലോ...
ആശംസകള്‍...
ഒരു ആയിരം കൊല്ലം....
ഏയ്‌ അത്ര വേണ്ട.....
വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും
ബുദ്ധിമുട്ടാകും....
സെഞ്ച്വുറിയും കഴിഞ്ഞ്‌
ദാമ്പത്യം മുന്നോട്ട്‌ പോവട്ടെ...ആശംസകള്‍...

നിരക്ഷരൻ said...

ബിന്ദൂ ഞാന്‍ ഒരു ഓഫ് ടോപ്പിക്ക് അടിക്കുന്നുണ്ട്. ക്ഷമിക്കണം.

ഓ.ടോ:-

തോന്ന്യാസീ - ഇമ്മാതിരി തോന്ന്യാസങ്ങള്‍ പറഞ്ഞോണ്ട് നടന്നാ നെന്റെ ഓട്ടത്തിന്റെ സ്പീഡ് ഇനീം കൂടും കേട്ടോ ? :) :) :)

ആരവിടെ പിടിയവനെ.... :) :)

ബിന്ദൂ, തോന്ന്യാസി ഞമ്മന്റെ സ്വന്തം ആളാ. പഹയനെ ഓടിച്ചിട്ടാല്‍ കിട്ടൂലാന്ന് മാത്രം :)

പൊറാടത്ത് said...

ആശംസകള്‍...

ദേവാസുരം said...

ചേച്ച്യേയ്...

“ആശംസാ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ് നല്‍കുന്നു ഞാന്‍“

ദാസ്‌ said...

അയ്യോ! ഞാനിവിടെത്തിയപ്പൊഴെക്കും വല്ലാതെ വൈകി. എപ്പ പുറപ്പെട്ടതാന്നരിയോ? എന്നാലും പറഞ്ഞെക്കാം അല്ലെ? സര്‍വ്വൈശ്വര്യങ്ങളൊടും കൂടി ഒരായിരം വര്‍ഷം ആശംസിക്കുന്നു. (അധികമായീന്നു തൊന്നുന്നുണ്ടെങ്കില്‍ വേണ്ടെതെടുത്ത്‌ ബാക്കി കണ്ണൂരാനോ, നിരക്ഷരനോ മറ്റോ കൊടുത്തോളു.)

Kichu $ Chinnu | കിച്ചു $ ചിന്നു said...

ആശംസകള്‍.... :)

ഗിരീഷ്‌ എ എസ്‌ said...

വിവാഹ വാര്‍ഷികാശംസകള്‍....

വല്ല്യമ്മായി വഴി ഇവിടെയെത്തിയപ്പോള്‍
ഇവിടയും
വാര്‍ഷികാഘോഷം നടക്കുന്നു...
പക്ഷേ
രണ്ടിടത്തും
ട്രീറ്റ്‌ ഒന്നും കണ്ടില്ല.....


നല്ല എഴുത്ത്‌...
സസ്പെന്‍സ്‌ നിലനിര്‍ത്തിക്കൊണ്ടുള്ള
തമാശ കലര്‍ന്ന എഴുത്ത്‌....

ആശംസകള്‍...

ബിന്ദു കെ പി said...

പ്രവീണ്‍ :- നന്ദി പ്രവീണ്‍

സിനി:- ആശംസകള്‍ക്ക് നന്ദി.മനോഹരമായ ആ കൊച്ചു കവിതക്കും.

സാദിഖ്‌ :- നന്ദി സാദിഖ്.

നന്ദു :- ആശംസകള്‍ക്ക് നന്ദി

വല്യമ്മായി :- നന്ദി

കണ്ണൂരാന്‍:-
നിങ്ങള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. വൈകിപ്പോയി അല്ലേ.

പാമരന്‍,ഹരീഷ് ,ശിവ :- ഒരുപാട് നന്ദി

നിരക്ഷരന്‍:- 10 വ്യാഴവട്ടക്കാലം! ഞാന്‍ അത്രയ്ക്കൊരു അത്യാഗ്രഹിയാവണോ?
(ഓ.ടൊ) പൊക്കക്കാരികളുടെ ആത്മനൊമ്പരങ്ങള്‍ ആരറിയുന്നു!

ശ്രീ :- ഒരുപാട് നന്ദി ശ്രീ.

യാരിദ്‌ :-ചോദിച്ചിട്ട് പിന്നെ പറയാംട്ടോ.

കൈതമുള്ള് :-ആശംസകള്‍ക്ക് നന്ദി (മുറിച്ച്
വായിക്കാഞ്ഞതുകൊണ്ട് )


ഉഗാണ്ട രണ്ടാമന്‍:- നന്ദി..

തോന്ന്യാസി :- ഒരു ലോഡ് നന്ദി

അന്യന്‍: അത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സത്യം ആണ്!. സത്യം.
ആശംസകള്‍ക്ക് നന്ദി

പൊറാടത്ത്:- വളരെ നന്ദി

കണ്ണൂക്കാരന്‍ :- പുഷ്പങ്ങള്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു

ദാസ്:- നന്ദി. ആയിരത്തില്‍ കുറച്ചു മാത്രം എടുത്ത് ബാക്കി ഞാന്‍ തിരിച്ചു തരുന്നു. എന്താ?

കിച്ചു & ചിന്നു : നന്ദി.

ദ്രൗപദി :- നന്ദി. കമന്റിനും ആശംസകള്‍ക്കും

ഓ.ടൊ): തോന്ന്യാസി, നിരക്ഷരന്‍:- ഞാനീ നാട്ടുകാരിയല്ലേ..

ഹരിശ്രീ said...

ചേച്ചി,

നിങ്ങള്‍ ഇരുവര്‍ക്കും വിവാഹവാര്‍ഷിക ആശംസകള്‍....

:)

annamma said...

vivaha varshika asamsakal

പ്രണയകാലം said...

വിവാഹവാര്‍ഷികാശംസകള്‍...

smitha adharsh said...

ഒരുപാടു വൈകിയെന്കിലും നല്ല ഒരാശംസ നേരുന്നു...!! പ്രാര്‍ത്ഥിക്കാം,ഇനിയും ഒരുപാടു വ്യാഴവട്ടകാലം ഒരുമിച്ചുണ്ടാകണേ എന്ന്...

റീനി said...

ബിന്ദു, എല്ലാവിധ ആശംസകളും!

ഇനിയും പലവ്യാഴവട്ടങ്ങള്‍ വന്നുപോവട്ടെ, മനസ്സിനൊത്തയാളുമായി.

Ranjith chemmad / ചെമ്മാടൻ said...

എത്ര പെട്ടെന്നാണ് കാലം കടന്നുപോയത്!.

കുറച്ചു മുന്‍പ് ഈ പെണ്ണു കാണലിനെക്കുറിച്ചറിയുയാണെങ്കില്‍
ഒന്നു Try ചെയ്തു നോക്കാമായിരുന്നു ആറടിയോളമൂണ്ടേ...
ചുമ്മാ.....

നന്നായിരിക്കുന്നു!

Inji Pennu said...

ബിന്ദു, ഇന്നാണ് ഞാനീ ബ്ലോഗ് കാണുന്നത്. പോസ്റ്റുകള്‍ മുഴുവന്‍ വായിച്ചു തീര്‍ത്തു. വളരെ നന്നായി സരളമായി എല്ലാം എഴുതിയിരിക്കുന്നു.
ദുബായില്‍ വീട് നോക്കുന്നതും, കുഞ്ഞിനെ കാത്തിരിക്കുന്ന അമ്മയുമെല്ലാം ഹൃദയത്തില്‍ തൊട്ട കുറിപ്പുകള്‍.
റെഗുലറായി ബ്ലോഗണേ എന്നു മാത്രം പറയുന്നു. പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.

Sapna Anu B.George said...

"പരസ്പര സ്നേഹം നല്‍കുന്ന തണലല്ലാതെ.." ഒരു വ്യാഴവട്ടത്തിന്റെ സ്നേഹവും കരുതലും ജീവിതത്തിന്റെ വിജയങ്ങളും ചാരിത്രാര്‍ത്ഥ്യവും ആ നാലുവാക്കിലുണ്ടല്ലോ!!! ഏറ്റവും വലിയ അനുഗ്രഹം.....ആരുടെയും കണ്ണു പറ്റാതിരിക്കട്ടെ. പരിചയപ്പെടാന്‍ താമസിച്ചതില്‍ ക്ഷമിക്കുമല്ലോ... ഇപ്പോ ധാരാ‍ളം ബ്ലോഗ് ഗ്രൂപ്പുകളും ഉണ്ടല്ലൊ അതുകൊണ്ട് ആരാ എവിടാ എന്നറിയാന്‍ പ്രയാസം!പിന്നെ നമ്മള്‍ അയല്‍ക്കാരും ആണ്‍്,ഞാന്‍ ഇവിടെ ഒമാനില്‍.സന്തോഷം.

Vishwajith / വിശ്വജിത്ത് said...

ഇത്രയും മധുരമായ ഓര്‍മകള്‍ ഉണര്‍ത്തുന്ന ഒരു സംഭവമാണല്ലേ ഈ പെണ്ണ് കാണല്‍......
ഭര്‍ത്താവിന്റെ ആന്ഗിളില്‍ നിന്നു ഈ പെണ്ണ് കാണല്‍ ചടങ്ങ്‌ ഒന്നു വിവരിക്കാമോ....ഇതു പോലെ രസകരമായ ഓര്‍മകള്‍ ആണെങ്ങില്‍ ....പേര്‍സണല്‍ ആണെങ്ങില്‍ വേണ്ട.....വിവിധ ആന്ഗിളില്‍ കൂടി ഒരു ചടങ്ങിന്റെ പൂര്‍ണ രൂപം കിട്ടുമല്ലോ എന്ന് വിചാരിച്ചിട്ടാണ്.........എന്തായാലും 'belated anniversary wishes'

മുഹമ്മദ് ശിഹാബ് said...

വൈകി എങ്കിലും വിവാഹ വാര്‍ഷികാശംസകള്‍, ഇനിയും ഒരുപാട് കാലം സന്തുഷ്ടമായ കുടുംബജീവിതം തുടരാനാകട്ടെ എന്നാശംസിയ്ക്കുന്നു.

Shooting star - ഷിഹാബ് said...

paraspparam sneaham nalkunna thanal. ethrayoaa bhaagyavaanmaaraanu ningal alppam swasthathayenkilum maathram kothichu kondirikkunnavareaakkaal. aasamsakal nearunnu.

ഗോപക്‌ യു ആര്‍ said...

long sumangali bhava!

ഗോപക്‌ യു ആര്‍ said...

long sumangali bhava!

Shabeeribm said...

വൈകി എങ്കിലും വിവാഹ വാര്‍ഷികാശംസകള്‍, ഇനിയും ഒരുപാട് കാലം സന്തുഷ്ടമായ കുടുംബജീവിതം തുടരാനാകട്ടെ എന്നാശംസിയ്ക്കുന്നു.

ഹരിയണ്ണന്‍@Hariyannan said...

സാധാരണ എല്ലാരും പെണ്ണുകാണാന്‍ ബന്ധുക്കളുടെ കൂടെപ്പോകുമ്പോള്‍ പെണ്ണിനെക്കാണിക്കാന്‍ ബന്ധുക്കളേയും വിളിച്ച് പോകേണ്ടിവന്നവനാണ് ഞാന്‍!
അരവ്യാഴനാവുന്നു;ഈ യാത്രതുടങ്ങിയിട്ട്!
പിന്നെ ഈ പരസ്പരമുള്ള കൈത്താങ്ങല്ലാതെ ജീവിതത്തില്‍ മറ്റെന്താണ് നേടാനാവുക?!
ടേക് ഇറ്റ് ഈസി പോളിസീ!!
:)

poor-me/പാവം-ഞാന്‍ said...

പുറംവാതില്‍ പ്രവേശനക്കാരനു നമോവാകം. പുത്തന്‍ വേലിക്കര അളവുകോലനുസരിച്ചു അതിയാന്‍ കറുമ്പനാണെങ്കില്‍ എന്നെപ്പോലുള്ളവരെ വര്‍ണ്ണീക്കാന്‍ നിങളുടെ അമ്മയെ പോലുള്ളവര്‍ വിഷമിച്ചു പോകുക തന്നെ ചെയ്യും...പിന്നെ ഒരു വ്യാകരണപ്പിശകുണ്ട്..ഒരേ ഒരു അനുഗ്രഹം എന്നുള്ളത് അനുഗ്രഹങളില്‍ ഒന്നു എന്ന് മാറ്റിയെഴുതാനപേക്ഷ...
നിങളുടെ പ്രേമാധിക്ക്യം കാരണം വേര്‍പിരിയാത്തതു കൊണ്ട് നിങളുമായി അടുക്കളയില്‍ നിന്ന് (സെക്രെട്ടരി ലെവല്‍ റ്റാക്ക് എന്നു പറയുമ്പോലെ) -വീട്ടമ്മ ലെവെല്‍ റ്റാക് നടത്തന്‍ പറ്റിയില്ല എന്നൊരു നഷ്ട ബോധം കാരണം ഉഴലുന്ന ഒരു സ്ത്രീ മാട്ടു പുറത്തുണ്ട്

Post a Comment

MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP