Thursday, September 10, 2009

ജമന്തിപ്പൂക്കൾ

കോളേജിൽ നിന്ന് ടൗണിലുള്ള ബസ്‌സ്റ്റാന്റിലേക്ക് അവൾ തനിച്ചാണ് വന്നത്. അവിടുന്നങ്ങോട്ടുള്ള യാത്ര ഒരേ ബസ്സിലായിരുന്നെങ്കിലും, തമ്മിൽ കണ്ടിട്ടും കാണാത്തഭാവത്തിൽ, തികച്ചും അപരിചിതരെന്നപോലെ, ബസ്സിന്റെ വെവ്വേറെ വാതിലുകളിലൂടെ ഞങ്ങൾ അകത്തു കയറി. ആർക്കും ഒരു സംശയവും തോന്നാനിടവരാത്ത രീതിയിലായിരിക്കണം കാര്യങ്ങൾ... ഒരു പിഴവും സംഭവിച്ചുകൂടാ... കോളേജ് ബാഗിനുള്ളിൽ വച്ച് പലപ്രവശ്യമായി അവൾ എത്തിച്ചുതന്നിട്ടുള്ള, അവളുടെ വസ്ത്രങ്ങൾ നിറച്ച കൊച്ചുബാഗുമായി ഞാൻ ഏറ്റവും പിൻ‌നിരയിൽ ഇരിപ്പുറപ്പിച്ചു.

തമ്മിൽ കാണാൻ പോലും പറ്റാത്ത വിധം തിരക്കനുഭവപ്പെട്ട ആ ബസ്സിലെ രണ്ടു മണിക്കൂർ നേരത്തെ യാത്രയ്ക്കു ശേഷം മറ്റൊരു ബസ്‌സ്റ്റാന്റിൽ ഇറങ്ങുമ്പോൾ മനസ്സിന് വല്ലാത്ത ലാഘവത്വം അനുഭവപ്പെട്ടു. ആശ്വാസത്തോടെ അവളെ നോക്കി പുഞ്ചിരിയ്ക്കവേ, സഫലമായ ഒളിച്ചോട്ടത്തിന്റെ ആഹ്ലാദം അവളുടെ മുഖത്തും അലയടിച്ചു. രക്ഷപ്പെട്ടു...!! ഇനിയൊന്നും പേടിയ്ക്കാനില്ല...ഇവിടെ ഞങ്ങളെ തിരിച്ചറിയുന്നവർ ആരും തന്നെ ഉണ്ടാവാനിടയില്ല...

ഉച്ചയൂണിന്റെ സമയമൊക്കെ കഴിഞ്ഞുപോയിരുന്നെങ്കിലും ബസ്‌സ്റ്റാന്റിനുപുറത്തുള്ള ഒരു ഹോട്ടലിൽ ഊണ് കിട്ടി. കൗണ്ടറിലൊരു പിച്ചളക്കിണ്ണത്തിൽ മഞ്ഞളും കുങ്കുമവും വാടിത്തുടങ്ങിയ കുറച്ചു ജമന്തിപ്പൂക്കളും വച്ചിരുന്നു. അവൾ അതിൽനിന്നൊരു പൂവെടുത്ത് കയ്യിൽ വച്ചു തിരുപ്പിടിച്ചുകൊണ്ടുനിന്നു. കൗണ്ടറിലിരുന്ന തമിഴൻ ചിരിച്ചുകൊണ്ട് ഒരു പിടി പൂക്കളെടുത്ത് കൊടുക്കുകയും ചെയ്തു. അവളുടെ മുഖമൊരു കൊച്ചുകുട്ടിയുടേതുപോലെ വിടർന്നു.

ഞങ്ങൾക്കു പോകാനുള്ള ബസ്സ് പുറപ്പെടാറായി കിടപ്പുണ്ട്. ലക്ഷ്യസ്ഥാനത്തേക്ക് ഇനിയൊരു മുന്നുമണിക്കൂർ നേരത്തെ യാത്രകൂടി....സീറ്റുകളധികവും ഒഴിഞ്ഞുകിടക്കുന്ന ബസ്സിലെ എറ്റവും സൗകര്യപ്രദമായ സ്ഥാനത്തുതന്നെ ഞങ്ങളിരിപ്പുറപ്പിച്ചു. വാതോരാതെയുള്ള വർത്തമാനങ്ങളും കുസൃതിച്ചിരികളുമായി തികച്ചും ഉല്ലാസകരമായിത്തന്നെ യാത്ര പുരോഗമിച്ചു.

“നമുക്കുള്ള വീട് ഉടനെ ശരിയാവില്ലേ?” ഇടയ്ക്കെപ്പോഴോ അവൾ ആശങ്ക പങ്കുവച്ചു.

“രണ്ടുദിവസത്തിനകം. അതുവരെ ആ വീട്ടിൽത്തന്നെ അഡ്ജസ്റ്റ് ചെയ്യേണ്ടിവരും...ഒരു കുഴപ്പവുമില്ല...ഞാൻ നേരത്തേ പറഞ്ഞില്ലേ, അവരെന്റെ ഏറ്റവും അടുത്ത കൂട്ടുകാരനും ഭാര്യയുമാണെന്ന്..?. നാളെ രജിസ്റ്ററോഫീസിലും നമ്മുടെ കൂടെ അവരാണ് വരുന്നത്”. ഞാൻ പറഞ്ഞു.

“നമുക്കൊരു കൊച്ചു വീടു മതി....വലിയ മുറ്റമുള്ളൊരു കൊച്ചു വീട്.....മുറ്റം മുഴുവൻ ഞാൻ ജമന്തികൾ വച്ചുപിടിപ്പിയ്ക്കും..... ജമന്തിപ്പൂക്കളുടെ ഗന്ധമായിരിയ്ക്കണം അവിടത്തെ കാറ്റിനെന്നും....” അവൾ കയ്യിലിരുന്ന, കൊഴിഞ്ഞുതുടങ്ങിയ ജമന്തിപ്പൂവിതളുകളെ മെല്ലെ എന്റെ മുഖത്തേയ്ക്ക് ഊതിപ്പറപ്പിച്ചുകൊണ്ട്, ഒരു സ്വപ്നത്തിലെന്നപോലെ പറഞ്ഞു.

ബസ്സിറങ്ങുമ്പോൾ നേരം ഇരുട്ടാൻ തുടങ്ങിയിരുന്നു. ഞാൻ അവളേയും കൂട്ടി വേഗം വീട്ടിലേയ്ക്ക് നടന്നു. മാർട്ടിനും സൂസനും ഞങ്ങളെ കാത്തിരിയ്ക്കുകയായിരുന്നു. കുശലസംഭാഷണങ്ങൾക്കും ചായസൽക്കാരത്തിനും ശേഷം സൂസൻ ബാഗുമായി അവളെ കിടപ്പുമുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അല്പസമയത്തിനുശേഷം ബാഗിൽനിന്ന് വസ്ത്രങ്ങളെടുത്ത് അവൾ കുളിമുറിയിൽ കയറി കതകടയ്ക്കുന്നതു കണ്ടു.

മാർട്ടിനും ഞാനും പരസ്പരം നോക്കി പുഞ്ചിരിച്ചു. മാർട്ടിൻ വച്ചുനീട്ടിയ എന്റെ പ്രതിഫലം എണ്ണിവാങ്ങി ഞാൻ ഉടനെതന്നെ ഇറങ്ങി....

എന്റെ ദൗത്യം ഇവിടെ തീരുന്നു!

വെളിയിൽ കടന്ന് റോഡ് ക്രോസ് ചെയ്യാൻ നിൽക്കവേ, കിഴവൻ സേഠിന്റെ കറുത്ത ആഡംബരക്കാർ ഗേറ്റിനുള്ളിലേയ്ക്ക് ഒഴുകി നീങ്ങുന്നതു കണ്ടു ഊറിച്ചിരിച്ചുകൊണ്ട് ഞാൻ നടന്നു....

ബാറിലെ അരണ്ട വെളിച്ചത്തിലേയ്ക്കൂളിയിടുമ്പോൾ ഓർത്തു: ഇന്നൊരു നല്ല ദിവസം തന്നെ...കൈനിറയെ പണമാണ് ഈ അനാഘ്രാതകുസുമം എനിയ്ക്ക് നേടിത്തന്നത്! സുന്ദരിയെങ്കിലും, അവളൊരു ബുദ്ധിശൂന്യയായതുകൊണ്ട് ഏറെയൊന്നും ബുദ്ധിമുട്ടാതെ ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കുവാനെനിയ്ക്ക് സാധിച്ചു....

തീർന്നില്ല.......ഏറ്റെടുത്ത ജോലികൾ ഇനിയുമുണ്ട്...........പലതും കുഴപ്പം പിടിച്ചതുമാണ്.....വിശ്രമിക്കാൻ നേരമില്ല.......എപ്പോഴും ഭാഗ്യം കൂടെ ഉണ്ടായെന്നും വരില്ല.....എന്തൊക്കെയായാലും ഒന്നുണ്ട്, ‘സഹപ്രവർത്തകർക്കിടയിൽ’ നല്ല മതിപ്പ് നേടിയെടുക്കാൻ ഇതിനോടകം എനിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വിശ്വസ്തതയുടേയും അർപ്പണബോധത്തിന്റേയും കാര്യത്തിൽ വിട്ടുവീഴ്ചയില്ല തന്നെ!!!!

54 പ്രതികരണങ്ങള്‍:

ബിന്ദു കെ പി said...

വിശ്വസ്തതയുടേയും അർപ്പണബോധത്തിന്റേയും കാര്യത്തിൽ വിട്ടുവീഴ്ചയില്ല തന്നെ!!!!

Typist | എഴുത്തുകാരി said...

അവന്റെ ദൌത്യം അവിടെ തീരുന്നു. ഇനി അടുത്ത ഇര തേടി ഇറങ്ങാം. അവളുടെ തുടങ്ങാനിരിക്കുന്നേയുള്ളൂ. വാടിയ ജമന്തിപ്പൂക്കളുടെ മണത്തിനു ബുദ്ധിമുട്ടുണ്ടാവില്ല.

കുക്കു.. said...

ബിന്ദു ചേച്ചി നല്ല കഥ..

Lathika subhash said...

എന്റെ ബിന്ദൂ,
എനിയ്ക്ക് ജമന്തിപ്പൂക്കളുടെ സുഗന്ധം അനുഭവപ്പെട്ടു തുടങ്ങിയപ്പോഴേയ്ക്കും ദുർഗന്ധം വഹിക്കുന്ന ആ കാറ്റെത്തി.

Anil cheleri kumaran said...

ഗം_ഭീരമായ കഥ.

Rare Rose said...

ബിന്ദു ചേച്ചീ.,ചെറുതാണെങ്കിലും നന്നായി പറഞ്ഞു വെച്ചു ചവിട്ടിയരക്കപ്പെടുന്ന ജമന്തിപ്പൂക്കളെ പറ്റി‍..

പിരിക്കുട്ടി said...

nallaa theme ....
ippolathe samoohathinte avastha ,sthreekale jamathippokkale ppole njerichu kattil parathunna....kaattalatham..kunju kadhayilloode avathricppichallo..
nannayittundu kadha...
but its so hurting

രഘുനാഥന്‍ said...

ജമന്തിപ്പൂക്കള്‍ ...ജനുവരിയുടെ മുടി നിറയെ ജമന്തിപ്പൂക്കള്‍

നല്ല കഥ

Ashly said...

Great story telling. leaves pain in the heart

ഹാഫ് കള്ളന്‍||Halfkallan said...

നന്നായിരിക്കുന്നു ... വായിച്ചു തീര്‍ന്നാലും തീരാത്ത കഥ !

കണ്ണനുണ്ണി said...

മുറ്റം നിറയെ ജമന്തിപൂക്കലുള്ള ഒരു കൊച്ചു വീട്.. അവളുടെ സ്വപ്നത്തില്‍ ഇപ്പോഴും കാണുമോ ?

Ashly said...

missed to tell : another good one i read in recent time is by Calvin. check this : http://sreehari-s.blogspot.com/2009/08/blog-post_24.html

Unknown said...

ബസ്സിലെ യാത്രയും (ആരും കാണാതെ എന്നുള്ള പ്രാഥനയോടേ) തിരക്കും അവസാനം
ആ പെൺകുട്ടിയെകുറിച്ച് ഞാൻ വിങ്ങലോടെ ഓർത്തു പാവം കുട്ടി

അരുണ്‍ കരിമുട്ടം said...

ബിന്ദു ചേച്ചി, വളരെ ഇഷ്ടായി ഈ കഥ.
നന്നായിരിക്കുന്നു

മുരളി I Murali Mudra said...

കഥ മനോഹരമായി ചേച്ചി...
ആശംസകള്‍..

ശ്രീ said...

കഥ നന്നായി, ചേച്ചീ

Areekkodan | അരീക്കോടന്‍ said...

നല്ല കഥ..

വയനാടന്‍ said...

കഥ കൊള്ളാം
:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

'എന്റെ ദൗത്യം ഇവിടെ തീരുന്നു!'

പൊതുസമൂഹം കൊട്ടേഷന്‍ സംസ്ക്കാരത്തിലൂടെ..

നല്ല രചന.

നിരക്ഷരൻ said...

ഇതുപോലെ എത്രയെത്ര ജമന്തിപ്പൂക്കള്‍ :(

കഥയുടെ ലോകത്തേക്ക് കളം മാറ്റി ചവിട്ടിയോ ബിന്ദൂ.... ?

കൂടുതല്‍ കഥകള്‍ ഇനി പ്രതീക്ഷിക്കാമല്ലോ ?

പാവപ്പെട്ടവൻ said...

കഥ ജമന്തിപ്പൂക്കളെ പോലെ ഇരിക്കുന്നു മനോഹരം ആശംസകള്‍

മീര അനിരുദ്ധൻ said...

സുന്ദരിയെങ്കിലും, അവളൊരു ബുദ്ധിശൂന്യയായതുകൊണ്ട് ഏറെയൊന്നും ബുദ്ധിമുട്ടാതെ ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കുവാനെനിയ്ക്ക് സാധിച്ചു.


എത്ര ശരിയാണു.പെൺകുട്ടികൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.നല്ല കഥ.വേദന തോന്നുന്നു

Sureshkumar Punjhayil said...

Jamanthippookkal pole manoharamaya katha... Ashamsakal...!!!

Muralee Mukundan , ബിലാത്തിപട്ടണം said...

കഥ ഇഷ്ട്ടപ്പെട്ടു ..കേട്ടൊ..

Bindhu Unny said...

ബിന്ദൂ, നന്നായി എഴുതിയിരിക്കുന്നു. ഇത് വെറും കഥയായി അവശേഷിക്കുന്നില്ലല്ലോ എന്നോര്‍ത്ത് സങ്കടം.

ഗിരീഷ്‌ എ എസ്‌ said...

ഇഷ്ടമായി
ആശംസകള്‍

Anonymous said...

ഇതൊരു പരിചിതമായ കഥ അല്ലെ? എന്നാലും നല്ല അവതരണം.

★ Shine said...

നന്നായിരിക്കുന്നു.. നല്ല എഴുത്ത്‌..

ANITHA HARISH said...

Nalla katha

Thabarak Rahman Saahini said...

ജമന്തിപ്പൂക്കള്‍ വായിച്ചു, സമകലിക കേരളത്തില്‍
എങ്ങനെയോക്കയാണ് നമ്മുടെ പെണ്‍കുട്ടികള്‍
വേട്ടയാടപ്പെടുന്നത്. കേരളം ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന
വലിയ ഒരു വിപത്ത്, വാക്കുകളിലൂടെ
വരച്ചിട്ടിരിക്കുന്നു. വീണ്ടും എഴുതുക. എല്ലാ ഭാവുകങ്ങളും നേരുന്നു.
http://thabarakrahman.blogspot.com/

പാവത്താൻ said...

“ഇരയെത്തേടി”

ManzoorAluvila said...

ആദ്യമായ്‌ ഇവിടെ വന്ന എന്റെ കണ്ണു നനയിച്ചു...എല്ലാ മംഗളങ്ങളും.

ശാന്ത കാവുമ്പായി said...

എന്തൊരു ആത്മവിശ്വാസമാണ്‌ ഈ 'ഞാനെ'ന്ന കഥാപാത്രത്തിന്‌.അതിത്തിരി കുഴപ്പം പിടിച്ചതാണല്ലോ.

annamma said...

വിശ്വസ്തതയുടേയും അർപ്പണബോധത്തിന്റേയും കാര്യത്തിൽ വിട്ടുവീഴ്ചയില്ല
:( ??? :)

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഈ കഥ എന്റെ നഗരത്തിൽ എത്രയോ ആവർത്തിച്ചിരിക്കുന്നു. ഇനിയും ആവർത്തിക്കും. അനുഭവങ്ങളിൽനിന്നോ ചരിത്രത്തിൽനിന്നോ മനുഷ്യർ ഒന്നും പഠിക്കുന്നില്ല എന്നു തോന്നിപ്പോകും.

sm sadique said...

....കഥ ...വാസ്തവങ്ങള്‍ക്കും കഥയ്ക്കും ഇടയില്‍ തൂങ്ങുന്ന ജീവിതങ്ങള്‍ .കഥ കൊള്ളാം

Jyothi Sanjeev : said...

avalude jamanthi pookkal vaadi poyille ?

Unknown said...

Nalla Kadha. adutha post nu vendi kathirikkunnu.

ചേച്ചിപ്പെണ്ണ്‍ said...

നല്ല കഥ ..
ജമന്തിപ്പൂക്കളാണ് എങ്ങും ...
ദാ , രാവിലെ പത്രം എടുത്താല്‍ പോലും .....

jayanEvoor said...

തികച്ചും യഥാതഥമായ വിവരണം...
ഇല്ലായ്മയാണോ, ബുദ്ധിയില്ലായ്മയാണോ, കിനാക്കളാണോ... എന്തായാലും കുട്ടികള്‍ വീണുകൊണ്ടിരുന്നു, കെണികളില്‍... നിരന്തരം...

poor-me/പാവം-ഞാന്‍ said...

ഇന്ന് ഇന്ദിരാ ഗാന്ധിയുടെ ഓര്‍മ്മ ഉണര്‍ത്തുന്ന ഈ മുപ്പത്തി ഒന്നാം തിയതി അങ്കമാലി തിവണ്ടി നിലയത്തില്‍ നിന്നു പുറത്തിറങി ദേശിയ പാത ലക്ഷ്യമാക്കി നടക്കുമ്പോള്‍ ദേശിയ പാതയോടു ചേരുന്നിടത്ത് ഒട്ടും ആഡംബരമില്ലാത്ത ഒര്രു വെള്ള മാരുതി വണ്ടി വന്നു നിന്നു അതിലേക്കു കാളേജു കുമാരി എന്നു തോന്നിക്കുന്ന ഒരുവള്‍ കയറി വാതിലടച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്ന (കാറുടമയെ അറിയുമായിരിക്കുന്ന) ഒരു ഓട്ടോ ഡ്രൈവന്‍ “ ഇത് ഇനി ഏതു പുഴയില്‍ പൊങുആവോ” എന്ന അഭിപ്രായം പാസ്സാക്കി....


ഇനി ബാക്ക് ടു ജമന്തി മൂന്നു പുറത്തില്‍ കവിയാതെ ഉപന്യസിക്കാനും ഒന്നും നില്‍ക്കാതെ ഫടാഫട് കഥ പറഞിരിക്കുന്നു..ബ്ലോഗ് വായനക്കാരുടെ മനശ്ശാസ്ത്രം നല്ല വണ്ണം അറിയാവുന്ന ബ്ലോഗിനി!!

ലോകാരംഭം മുതല്‍ ബ്ലോഗുകള്‍ വായിച്ചിട്ടും ഈ ജമന്തികളുടെ തലയില്‍ വെളിച്ചം കയറുന്നില്ല..

ചേട്ടാ, ഈ ലോകത്ത് ഞാനും ചേട്ടനും കുറേ ജമന്തിപ്പൂക്കളും പിന്നെ വയസ്സിയായ ഒരു വയറ്റാട്ടി തള്ളയും മാത്രമായിരുന്നെങ്കില്‍ എന്നൊക്കെ ഡയലോഗ് അടിക്കും”

പിന്നെ ജമന്തി ക്രിഷിയുടെ ഉല്‍ഘാടനത്തിന് നിങള്‍ കഥാകാരന്മാര്‍ക്കും/കാരികള്‍ക്കും സേട്ട് തന്നെ വേണം ...കുട്ടന്‍ പിള്ളയും മമ്മതൂം തൊമ്മിയും ഒന്നും പോരാ...സേഠുമാരുടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം കഥാകാരന്മാര്‍ ഇതിനായി അപഹരിക്കുന്നു...

ഏതായാ‍ലും ക്രാഫ്റ്റു നല്ലതു തന്നെ കഥാകാരി നന്നയി അവതരിപ്പിച്ചിരിക്കുന്നു...അഭിനന്ദനങള്‍..


ഒന്നു രണ്ട് ആഴ്ച കഴിയുമ്പോള്‍ ഇതൊന്നുപതുക്കെ പൊക്കി അല്‍പ്പം ചിക്കന്‍ മസാലയും ചേര്‍ത്ത് മലപ്പുറം-ചേര്‍ത്തല പശ്ചാത്തലത്തില്‍ ഞാനൊന്നു വിള‍മ്പും അപ്പോള്‍ എത്ര വായനക്കാരെ കിട്ടമെന്നൊ കമന്റു നിറഞു പെട്ടി പൊട്ടിപ്പോയേക്കാം....
കഥയുടെ തലക്കെട്ട് ഇതായിരിക്കും “ലൌ ജി....“

PIN said...

ഇതൊരു തുടർക്കഥ ആണല്ലോ?
ആനുകാലികമായ ഒരു ജീവിതകഥ.

നന്നായിട്ടുണ്ട്‌...

Manoraj said...

katha kollam

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ഇതൊരു കുരുക്കിന്റെ കഥയാണ്‌..
കുരുക്കുന്നവരും..കുരുങ്ങുന്നവരും കൂടിവരുന്ന ഈ കാലഘട്ടത്തിന്റെ കഥയും.!!

കുറേ എഴുതുക...
എല്ലാ ഭാവുകങ്ങളും!!

റോസാപ്പൂക്കള്‍ said...

മനസ്സില്‍ പോറലുണ്ടാക്കി ഈ കഥ..
അഭിനന്ദനങ്ങള്‍

വീകെ said...

എത്ര തന്നെ കേട്ടാലും കൊണ്ടാലും ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളല്ലെന്ന തോന്നലാവും പ്രേമം തലക്കു പിടിച്ചവർക്ക്..

നല്ല കഥ ചേച്ചി..

ആശംസകൾ..

vinus said...

കട്ടിയുള്ള തീം നല്ല എഴുത്ത് ആ ടൈറ്റില്‍ കൂടി ആയപ്പോ പൂര്‍ണമായി ജമന്തി പൂക്കള്‍ ശകലം സങ്കടപെടുത്തി കേട്ടോ

Raman said...

Nakshathrangale kaaval ennathile Prabhu enna kadhapathram orma vannu.

lekshmi. lachu said...

മനോഹരമായിരിക്കുന്നു..
ആശംസകള്‍.

Manoraj said...

katha nannayirikkunnu

smitha adharsh said...

അസ്സലായിരിക്കുന്നു...നല്ല കഥ..

F A R I Z said...

എത്ര ആവര്‍ത്തിക്കപ്പെട്ടാലും അവസാനമില്ലാതെ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന "ജമന്തിപ്പൂക്കള്‍".....മാപ്പുസാക്ഷികളാകാം നമുക്ക്

കഥ നന്നായി പറഞ്ഞിരിക്കുന്നു .
അഭിനന്ദനങ്ങള്‍

Sabu Hariharan said...

അവസാനത്തെ പാരഗ്രാഫ് ഒഴിവാക്കാമായിരുന്നു.
അതു വരെ നല്ലത്.

tnbchoolur said...

attoor kavitha pole atti kurukkiya kaTha.vaLare nallath abhindanam

Post a Comment

MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP